
മൗണ്ട് മാംഗന്യൂയി: വനിതാ ഏകദിന ലോകകപ്പിൽ ആസ്ട്രേലിയ പാകിസ്ഥാനെ 7 വിക്കറ്റിന് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടി. മറുപടിക്കിറങ്ങിയ ആസ്ട്രേലിയ 34.4 ഓവറിൽ വിജയ ലക്ഷ്യത്തിലെത്തി (193/3).