
റാവൽ പിണ്ടി: പാകിസ്ഥാനും ആസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചു.പാകിസ്ഥാൻ രണ്ടാം ഇന്നിംഗസിൽ വിക്കറ്റ് നഷ്ടമില്ലാതെ 252 റൺസെടുത്ത് നിൽക്കുമ്പോഴാണ് സമനിലയ്ക്ക് ഇരുക്യാപ്ടൻമാരും സമ്മതിച്ചത്. പാകിസ്ഥാന്റെ ഇമാം ഉൾ ഹഖും (111),അബ്ദുള്ള ഷെഫീഖും (132 ) സെഞ്ച്വറി നേടി. ഇമാം ആദ്യ ഇന്നിംഗ്സിലും സെഞ്ച്വറി നേടിയിരുന്നു. സ്കോർ: പാകിസ്ഥാൻ 476/4 ഡിക്ലയേർഡ്, 252/0, ആസ്ട്രേലിയ 459/10.