panniyankara

തൃശൂർ: മണ്ണൂത്തി-വടക്കഞ്ചേരി പാതയിലെ പന്നിയങ്കരയിൽ ടോൾ പിരിവ് തുടങ്ങി. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാതെയാണ് പാതയിൽ ടോൾ പിരിക്കുന്നതെന്നാരോപിച്ച് യുവജന സംഘടനകൾ പ്രതിഷേധിച്ചു. എ.ഐ.വൈ.എഫ് പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധം നടത്തിയതിനെ തുടർന്ന് പൊലീസ് ഇവരെ അറസ്‌റ്റ് ചെയ്‌തു നീക്കുകയാണ്. പ്രവർത്തകരും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി.

തൃശൂർ എക്‌സ്‌പ്രസ് വേ ലിമിറ്റ‌ഡ് എന്ന കമ്പനിയ്‌ക്കാണ് ടോൾ പിരിവിന് ചുമതല നൽകിയത്. റോഡിനും കുതിരാൻ തുരങ്ക പാതയ്‌ക്കും പ്രത്യേക നിരക്ക് നിശ്ചയിച്ച് രണ്ടിനും ചേർത്താണ് ടോൾ പിരിക്കുന്നത്. 2032 സെപ്‌തംബർ 14 വരെ കരാർ കമ്പനിയ്‌ക്ക് ടോൾ പിരിക്കാം. അതിനുശേഷം നിരക്ക് 40 ശതമാനമായി കുറയ്‌ക്കണമെന്നാണ് നി‌ർദ്ദേശം.