fire

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് നിർമാണ കമ്പനിക്ക് തീപിടിച്ചു. പുലർച്ചെ 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ആലപ്പുഴ, എറണാകുളം ജില്ലകളില്‍നിന്നായി 12 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നു.