
ധാക്ക: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയിനിൽ കുടുങ്ങിയ ബംഗ്ലാദേശ് സ്വദേശികളെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി രക്ഷിച്ച് നാട്ടിലെത്തിച്ചതിനാണ് നന്ദി അറിയിച്ചത്.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി പാകിസ്ഥാൻ, ടുണീഷ്യ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെയും വിദ്യാർത്ഥികളെയും യുക്രെയിനിൽ നിന്ന് ഇന്ത്യ രക്ഷപ്പെടുത്തിയിരുന്നു. തന്നെയും തന്റെ കൂടെയുള്ളവരെയും രക്ഷപ്പെടുത്തിയ ഇന്ത്യൻ എംബസിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ചുകൊണ്ട് അസ്മ ഷഫീക്ക് എന്ന പാകിസ്ഥാൻ വിദ്യാർത്ഥിനിയും സമൂഹ മാദ്ധ്യമത്തിലൂടെ ഇന്ന് രംഗത്തെത്തിയിരുന്നു.
യുക്രെയ്നിൽ നിന്ന് സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യയായിരുന്നു തുടക്കം മുതൽ മുൻപന്തിയിൽ ഉണ്ടായിരുന്നത്. മറ്റ് രാജ്യങ്ങൾ സ്വന്തം പൗരന്മാരെ കൈയൊഴിഞ്ഞപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ രക്ഷാദൗത്യം ഓരോ ദിനവും ഊർജിതമാക്കുകയാണ്.