k

നിഖില വിമലിന് ജന്മദിനാശംസ നേർന്ന് ജോ ആൻഡ് ജോ എന്ന ചിത്രത്തിലെ നിഖിലയുടെ കാരക്ടർ പോസ്റ്റർ പുറത്തിറക്കി. നവാഗതനായ അരുൺ ഡി. ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാത്യു, നസ്ലൻ, ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരാണ് മറ്റു താരങ്ങൾ. ഇമാജിൻ സിനിമാസ്, സിഗ്‌നേച്ചർ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിർമ്മാണം. അരുൺ ഡി. ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അൾസർ ഷാ നിർവഹിക്കുന്നു. ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. പി.ആർ.ഒ: എ.എസ്. ദിനേശ്.