food

കപ്പ ബിരിയാണി ഭക്ഷണപ്രേമികൾക്കെല്ലാം ഇഷ്‌ട‌മായിരിക്കും. കപ്പയും പോത്തിറച്ചിയും ഒന്നിച്ചു ചേരുമ്പോൾ നാവിൽ രുചിവിസ്‌മയം തന്നെ തീർക്കും. അതുപോലൊരു ബിരിയാണിയാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്. കപ്പയ്‌ക്ക് പകരം ചക്കയാണെന്ന് മാത്രം. ചക്ക ബിരിയാണി. ആർക്കും എളുപ്പത്തിൽ പരീക്ഷിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.

കഴുകി വൃത്തിയാക്കിയ പോത്തിലേക്ക് കറിവേപ്പില,​ മുളക്,​ ഇഞ്ചി,​ വെളുത്തുള്ളി,​ മഞ്ഞൾപ്പൊടി,​ ഉപ്പ്,​ ഗരംമസാല ചേർത്ത് നന്നായി ഇളക്കണം. ശേഷം കുക്കറിൽ വച്ച് വേവിക്കണം.​ മറ്റൊരു പാത്രത്തിൽ തേങ്ങ വറുത്ത് പൊടിച്ചെടുക്കണം.

വലിയൊരു പാനിൽ സവാള വഴറ്റിയെടുക്കാം. അതിലേക്ക് ആവശ്യത്തിന്​ മല്ലിപ്പൊടി, മുളക് പൊടി, കുരുമുളക് പൊടി എന്നിവ ചേർക്കണം. എന്നിട്ട് വേവിച്ച് വച്ചിരിക്കുന്ന ബീഫും അരിഞ്ഞു വച്ചിരിക്കുന്ന ചക്കയും വറുത്തുപൊടിച്ച തേങ്ങയും ചേർത്ത് വേവിച്ചെടുക്കാം.