
മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ അമൽ നീരദ് ചിത്രമാണ് ഭീഷ്‌മ പർവ്വം. മമ്മൂട്ടി സ്റ്റൈലിഷ് ലുക്കിലെത്തിയ ചിത്രം നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ഏറ്റവും കൈയടി നേടിയ വിഭാഗത്തിലൊന്നാണ് സംഗീതം.
സുഷിൻ ശ്യാമിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും പാട്ടുകളുമൊക്കെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. വരത്തന് ശേഷം അമൽ നീരദും സുഷിൻ ശ്യാമും ഒന്നിച്ച ചിത്രം കൂടിയാണ് ഭീഷ്മ പർവ്വം. പടത്തിന്റെ ഫുൾ ഇമോഷനും പറുദീസ എന്ന ഗാനത്തിലുണ്ടെന്നാണ് സുഷിൻ ശ്യാം പറയുന്നത്. പറുദീസ ചെയ്ത് കഴിഞ്ഞപ്പോൾ തന്നെ പകുതി ജോലി കഴിഞ്ഞുവെന്ന് സുഷിൻ പറയുന്നു.
'പറുദീസ കഴിഞ്ഞപ്പോൾ കുറച്ച് തീംസ് കിട്ടി. ആ പാട്ടിൽ തന്നെ പല സാധനങ്ങൾ ഉണ്ടായിരുന്നു. ഫ്രണ്ട്ഷിപ്പ്, ഫാമിലി എല്ലാ ഇമോഷൻസും അതിലുണ്ട്. പടത്തിന്റെ ഫുൾ ഇമോഷനും പറുദീസയിലുണ്ട്. പറുദീസയിൽ നിന്ന് പലതും എടുത്ത് തീംസ് ഉണ്ടാക്കി.' സുഷിൻ ശ്യാം പറഞ്ഞു. അഭിമുഖത്തിന്റെ പൂർണരൂപം കാണാം...