
പൊക്കിൾ ചുഴിയുടെ ആകൃതിയിൽ നിന്ന് ഒരാളുടെ വ്യക്തിത്വം എങ്ങനെയെന്ന് മനസിലാക്കാനാവുമെന്ന് വിദഗ്ദ്ധർ. നിങ്ങൾ ഒരു നല്ല ജീവിത പങ്കാളി ആയിരിക്കുമോയെന്നും, എത്ര കാലം ജീവിച്ചിരിക്കുമെന്നുമൊക്കെ ഒരാളുടെ പൊക്കിൾ ചുഴിക്ക് പറയാനാവുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
പൊക്കിൾക്കൊടിയുടെ മുറിവ് എങ്ങനെ സുഖപ്പെടുന്നുവെന്നതിന് അനുസരിച്ചാണ് പൊക്കിൾ ചുഴിയുടെ ആകൃതി മാറുന്നത്.
വ്യക്തിത്വത്തിലെ സവിശേഷതകൾ തിരിച്ചറിയുന്നതിനായി ഒരാളുടെ പൊക്കിൾ ചുഴിയുടെ ആകൃതിയെ പറ്റി പഠിക്കുന്ന 'ഒംഫലോമാൻസി' സിദ്ധാന്തത്തിലാണ് ഇതിനെ പറ്റി പറയുന്നത്. ചൈനീസ് പുരാണങ്ങളുടെ ഭാഗമായിട്ടുള്ള ഒന്നാണ് ഒംഫലോമാൻസി. ഒരാൾക്ക് എത്ര കുട്ടികളുണ്ടാവുമെന്നുവരെ പൊക്കിൾ ചുഴിയിൽ നിന്ന് അറിയാൻ സാധിക്കുമെന്നാണ് ഈ സിദ്ധാന്തത്തിൽ പറയുന്നത്. ഒരാളുടെ പൊക്കിൾ ചുഴിയെ പറ്റി കൂടുതൽ പഠിക്കുക വഴി അയാൾ എത്ര വയസ്സു വരെ ജീവിക്കുമെന്ന് മനസ്സിലാക്കാനാകുമെന്ന് ബെർലിൻ മനഃശ്ശാസ്ത്രജ്ഞനായ ഡോ. ഗെർഹാർഡ് റെയ്ബ്മാൻ പറയുന്നു. എന്നാൽ ഇതിനെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകൾ ഒന്നും തന്നെ ഇതുവരെയില്ല.
1. പുറത്തേക്ക് തള്ളി നിൽക്കുന്നത്

വയറിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന പൊക്കിൾ ചുഴിയുള്ളവർ ശക്തരും മറ്റുള്ളവരോട് നന്നായി ഇടപഴകാൻ ആഗ്രഹിക്കുന്നവരുമായിരിക്കും. ഇത്തരക്കാർ ശുഭാപ്തിവിശ്വാസിയും ധാർഷ്ട്യമുള്ളവരുമായിരിക്കും. സമൂഹത്തിൽ പ്രശസ്തി നേടാനും തങ്ങൾക്കാവശ്യമുള്ളത് എത്ര കഷ്ടപ്പെട്ടും നേടിയെടുക്കാൻ പ്രയത്നിക്കുന്നവരുമാണ് ഇക്കൂട്ടർ. സ്വന്തം അഭിപ്രായങ്ങളിലും വിശ്വാസങ്ങളിലും ശക്തമായി ഇവർ ഉറച്ചു നിൽക്കും. തങ്ങൾക്ക് അനുയോജ്യമായ പങ്കാളിയെ കണ്ടെത്താൻ ഇവർ സമയമെടുക്കും. പങ്കാളിയുമായി വളരെ ആഴത്തിലുള്ള ബന്ധമാണ് ഇവർക്കുള്ളത്. ഇവരുടെ ശരാശരി ആയുർദൈഘ്യം 72 വയസ്സാണ്.
2. വൃത്താകൃതിയിലും ആഴത്തിലുമുള്ളത്

ഏകദേശം 81 വയസ്സു വരെ ജീവിച്ചിരിക്കുന്ന ഇവർ വിശാല ഹൃദയമുള്ളവരായിരിക്കും. വളരെ ശാന്തവും എളിമയുള്ളതുമായ സ്വഭാവമുള്ള ഇക്കൂട്ടർ കുറച്ച് നാണം കുണുങ്ങികളുമായിരിക്കും. ഇവർ തങ്ങളുടെ ജീവിതത്തിലെ ദൗർഭാഗ്യങ്ങളെ പറ്റി മറ്റുള്ളവരോട് പറയാൻ കൂട്ടാക്കാറില്ല.
3. ദീർഘചതുരമോ ലംബമോ ആയത്

നല്ല ആത്മവിശ്വാസമുള്ളവരും ഉദാര മനസ്‌കരും വൈകാരികമായി സ്ഥിരതയുമുള്ള വ്യക്തികൾക്കാണ് ഇത്തരം പൊക്കിൾ ചുഴിയുണ്ടാവുക. ഇവർ 75 വയസ്സു വരെ ജീവിച്ചിരിക്കാൻ സാധ്യതയുണ്ട്.
4. തിരശ്ചീനമായത്

വളരെ സങ്കീർണ്ണമായ സ്വഭാവത്തോടുകൂടിയ ഇവർ പെട്ടന്ന് വികാരഭരിതരാകും. ഇക്കൂട്ടർ മറ്റുള്ളവരെ പെട്ടെന്നു വിശ്വസിക്കില്ല. ഒരുപക്ഷെ വിശ്വസിച്ചാൽ അത് അവർക്ക് അത്രയും വേണ്ടപ്പെട്ടവരായിരിക്കും. മറ്റുള്ളവർ എങ്ങനെ പെരുമാറുന്നോ അങ്ങനെയായിരിക്കും അവർ തിരിച്ചും പെരുമാറുക. ഇക്കൂട്ടരുടെ ആയുർ ദൈർഘ്യം 68 വയസ്സാണ്.
5. കൃത്യമായി മധ്യഭാഗത്തല്ലാത്തത്

70 വയസ്സു വരെ ആയുർ ദൈർഘ്യമുള്ളവരാണ് ഇവർ. അതുല്യമായ വ്യക്തിത്വത്തിനുടമകളായിരിക്കും. ഒത്തിരി തമാശകളുമായി എപ്പോഴും കളിച്ചു നടക്കുന്ന ഇത്തരക്കാർക്ക് പെട്ടെന്ന് വികാരങ്ങൾ മാറി മറിയും.
6. ദീർഘ വൃത്താകൃതിയിലുള്ളത്

കൂട്ടത്തിൽ ഏറ്റവും ആയുർ ദൈർഘ്യം കുറഞ്ഞ ഇവർ 65 വയസ്സു വരെ ജീവിച്ചിരിക്കാൻ സാധ്യതയുണ്ട്. ഇവർ വളരെ ഉത്സാഹമുള്ളവരും എന്നാൽ ലോലഹൃദയമുള്ളവരുമായിരിക്കും. ചെറിയ കാര്യങ്ങളെപ്പോലും ഇവർ വളരെ ഗൗരവമായെടുക്കും. ഒട്ടും ക്ഷമയില്ലാത്ത പ്രകൃതമാണിവരുടേത്.