
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
അശ്വതി: പുതിയ സംരംഭങ്ങൾ ആരംഭിക്കും, ആഗ്രഹ നിർവഹണം നടത്തും, വാഹന സൗഖ്യവും ബന്ധുജനങ്ങളുടെ സഹകരണവും ഉണ്ടാകും, എല്ലാ മേഖലകളിലും ശുഭപ്രതീക്ഷ, ദുരിതനിവാരണം ഉണ്ടാകും.
ഭരണി: ധനാഗമ വിഷയങ്ങളിൽ പ്രതീക്ഷക്കുമപ്പുറം അഭിവൃദ്ധി ഉണ്ടാവും, കർമ്മരംഗം ഉഷാറാകും, പ്രശസ്‌തിയും കലാനൈപുണ്യവും ലഭിക്കും, സുഖസമൃദ്ധികൾ ഉണ്ടാകും, ജീവിത പങ്കാളിയുടെ സഹായവും സഹകരണവും നിർണായക ഘട്ടങ്ങളിൽ അനുഗ്രഹമാകും.
കാർത്തിക: വിദ്യാഭ്യാസവും ഗൃഹ സൗഖ്യം ലഭിക്കും, കർമ്മരംഗത്ത് പുതിയ പ്രതീക്ഷ, ധനം വാഹനം എന്നിവ ലഭിക്കും, വീട് മോടി പിടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കും, ധന ധാന്യ അഭിവൃദ്ധിയുണ്ടാകും.
രോഹിണി: പാർട്ട്ണർഷിപ്പുകളിൽ അഭിവൃദ്ധി, ഭൂമി ലാഭം ഉണ്ടാകും, വിദേശത്ത് നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും, സുഖ സമ്പത്ത് സമൃദ്ധിയും സന്തോഷവും നിറഞ്ഞ ദിവസം, എല്ലാ മേഖലകളിൽ നിന്നും അംഗീകാരങ്ങൾ ലഭിക്കും.
മകയിരം: മേലധികാരികളിൽ നിന്നും സഹായം, ബന്ധുഗുണം, പുത്ര സൗഖ്യം, പുതിയ ഉത്തരവാദിത്വങ്ങൾ, സുഹൃത്തുക്കളിൽ നിന്നും സഹായം, അധികാര പ്രാപ്തി, കർമ്മ രംഗത്ത് മികവ് പുലർത്തും.
തിരുവാതിര: യാത്രകൾ വിഫലമാകും, മനോദുഃഖം വർദ്ധിക്കും, ശക്തമായ രീതിയിൽ കോപം ഉണ്ടാകും, കർമ്മ തടസവും ധനാഗമ മാർഗങ്ങളിൽ കാലതാമസവും, ദേഹാസ്വാസ്ഥ്യം വർദ്ധിക്കും, താമസസ്ഥലത്ത് അശാന്തി.
പുണർതം: കുടുംബജീവിതത്തിൽ അലോസരങ്ങൾ ഉണ്ടാകും, കർമ്മരംഗത്ത് അസ്വസ്ഥതയും തടസങ്ങളും സംഭവിക്കും, ആരോഗ്യസ്ഥിതി മോശമാകും, സമാധാനക്കുറവും ധന ക്ലേശവും.
പൂയം: ജീവിത വിജയത്തിന് ഏറെ പരിശ്രമം വേണ്ടിവരും, വ്യവഹാര വിഷയങ്ങളിൽ മനോദുഃഖം, വ്യക്തിബന്ധങ്ങളിൽ ഉലച്ചിൽ തട്ടും, കർമ്മരംഗത്ത് അസന്തുലിതാവസ്ഥ, സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും.
ആയില്യം: പണമിടപാടുകളിൽ ധനനഷ്‌ടം, കുടുംബത്തിൽ തർക്കങ്ങൾ ഉണ്ടാകും, അസ്വസ്ഥത വർദ്ധിക്കും, കർമ്മരംഗത്ത് പ്രയാസങ്ങൾ, ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം, ഈശ്വരാധീനക്കുറവ് അനുഭവപ്പെടും.
മകം: മാതൃസ്ഥാനീകർക്ക് രോഗപീഡ, വാഹന സംബന്ധമായ അസ്വസ്ഥതകൾ, അസുഖങ്ങൾ വരാതിരിക്കാൻ വ്യായാമത്തിലും ആഹാര ക്രമത്തിലും കൂടുതൽ ശ്രദ്ധ പുലർത്തണം, സഹായികളിൽ നിന്ന് നിസഹകരണം.
പൂരം: ജോലി തിരക്ക് മൂലമുള്ള അസ്വസ്ഥതകൾ, വ്യവഹാര തടസങ്ങളുണ്ടാകും, മേലധികാരികളിൽ നിന്ന് താക്കീത് ലഭിക്കും, കർമ്മരംഗത്ത് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും, ധനാഗമ മാർഗങ്ങൾ അടയും.
ഉത്രം: മുൻപ് ഉണ്ടായിരുന്ന അസ്വസ്ഥതകൾ മാറി സ്വസ്ഥത ലഭിക്കും, വിദ്യാ ഗുണവും കർമ്മരംഗത്ത് പ്രശസ്‌തിയും, നവീന ഗൃഹയോഗമോ അഥവാ പഴയ ഗൃഹം മോടിപിടിപ്പിക്കാനോ സാധിക്കും, തെറ്റിദ്ധാരണകൾ മാറും.
അത്തം: കർമ്മസംബന്ധമായി സുഖവും സമാധാനവും ലഭിക്കും, നേരിയ തടസങ്ങളോടുകൂടി ധനാഭിവൃദ്ധി ഉണ്ടാകും, യാത്രാ സാഫല്യം നേടും, മനസുഖം ലഭിക്കും, കർമ്മ രംഗത്ത് പുത്തൻ പ്രതീക്ഷകൾ ഉണ്ടാകും.
ചിത്തിര: കൂട്ടുകാരിൽ നിന്നും ജീവിത പങ്കാളിയുടെ ബന്ധുക്കളിൽ നിന്നും സഹായം ലഭിക്കും, കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാവും, പുതിയ അവസരങ്ങളും യാത്രാസൗകര്യവും ഉണ്ടാകും.
ചോതി: പിതൃതുല്യരായവരോട് സൗമ്യമായി പെരുമാറുക, അസ്വസ്ഥതകളും തടസങ്ങളും അനുഭവത്തിൽ വരും, കുടുംബ ചെലവുകൾ അധികരിക്കും, വാഹന ഇടപാടുകളിൽ നിന്നും നഷ്‌ടം, കുടുംബത്തിലെ അസ്വസ്ഥതകൾ വർദ്ധിക്കും.
വിശാഖം: കർമ്മ രംഗത്തെ തിരക്കുകൾ മൂലം കുടുംബത്തിൽ അഭിപ്രായ ഭിന്നത, ദേഹാസ്വാസ്ഥ്യം അനുഭവപ്പെടും, അശ്രദ്ധമൂലം അവസര നഷ്‌ടം ഉണ്ടാകും, കൃത്യനിഷ്‌ഠ പാലിക്കാൻ സാധിക്കില്ല, യാത്രാക്ലേശം കാണുന്നു.
അനിഴം: ശത്രു ഭയം വർദ്ധിക്കും, ഭൂമി സംബന്ധമായ വിഷയങ്ങളിലും വിവാഹ ജീവിതത്തിലും അസ്വസ്ഥതകൾ, ക്രയവിക്രയങ്ങളിൽ തടസങ്ങൾ, വാക്ക് തർക്കങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കുക, കുറ്റാരോപണങ്ങളാൽ സമ്മർദ്ദത്തിൽ അകപ്പെടും.
കേട്ട: വിദ്യാർത്ഥികൾക്ക് പരീക്ഷാവിജയം, കുടുംബിനികൾക്ക് കുടുംബസുഖം, കർമ്മരംഗത്ത് പുതിയ അവസരങ്ങൾ, യാത്രാഗുണം, ആത്മീയ കാര്യങ്ങളിൽ കൂടുതൽ താല്പര്യം, ആഘോഷങ്ങളിൽ പങ്കെടുത്ത് സന്തോഷം അനുഭവിക്കും.
മൂലം: വാഗ്ദാനങ്ങൾ പാലിക്കുവാൻ ശ്രദ്ധിക്കണം, കുടുംബത്തിൽ നേരിയ തോതിൽ ഉള്ള തർക്കങ്ങളും അസ്വസ്ഥതകളും, യാത്രകളിൽ ധനനഷ്‌ടം വരാതെ ശ്രദ്ധിക്കുക, വളർത്തു മൃഗങ്ങളിൽ നിന്നും ആപത്തുകൾ വരാൻ സാദ്ധ്യതയുണ്ട്.
പൂരാടം: കർമ്മവിഘ്‌നം ഉണ്ടാവും, സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ട അവസ്ഥ വരും, കൃത്യസമയത്ത് ആഹാരം കഴിക്കാൻ പറ്റാത്ത രീതിയിലുള്ള തിരക്കുകളിൽ അകപ്പെടും, ഭക്തി വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യം, ഗുരു നിന്ദ കാണിക്കും.
ഉത്രാടം: കർമ്മ രംഗത്തും ആരോഗ്യത്തിലും മാനസികമായും അസ്വസ്ഥതകൾ ഉടലെടുക്കും, യാത്രകൾ വൃഥാവിലാകും, വ്യവഹാരങ്ങളിൽ പരാജയപ്പെടും, സ്വജനങ്ങളുമായി കലഹങ്ങൾ, ഈശ്വരാധീനം കുറവാണ്.
തിരുവോണം: ഗുരുജനങ്ങളുടെ അപ്രീതിക്ക് പാത്രമാവും, സന്താനങ്ങളെക്കൊണ്ട് പ്രയാസങ്ങൾ, സഹോദര സഹായം കുറയും, മുൻകോപം ഒഴിവാക്കുക, ആഗ്രഹങ്ങൾ നിഷ്പ്രഭമാകും, കർമ്മ മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധയും കൃത്യനിഷ്‌ഠയും പാലിക്കണം.
അവിട്ടം: ലഭിക്കുന്ന അവസരങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തിയില്ലെങ്കിൽ അവ നഷ്ടപ്പെടും, വ്യവഹാരങ്ങളിൽ തർക്കങ്ങൾ ഉണ്ടാകും, അടുത്തുനിന്ന സുഹൃത്തുക്കൾ ചതിക്കും, അധികരിച്ച മനോവിഷമം ഉണ്ടാകും.
ചതയം: അസമയത്തുള്ള യാത്രകൾ ഒഴിവാക്കുക, ആഹാരങ്ങൾ കൃത്യസമയത്ത് കഴിക്കാൻ ശ്രദ്ധിക്കുക, വിദ്യാഗുണവും കർമ്മഗുണവും കാണുന്നു. ഭൂമി, യന്ത്രങ്ങൾ വാഹനം മുതലായവയിൽ നിന്നും ലാഭങ്ങൾ പ്രതീക്ഷിക്കാം.
പൂരുരുട്ടാതി: തീരുമാനങ്ങൾ കൃത്യതയോടെ എടുക്കുന്നതു കൊണ്ട് വിജയങ്ങൾ ഉണ്ടാവും, ശ്രദ്ധ കൂടുതൽ ആകുന്നത് കൊണ്ട് നഷ്ടങ്ങൾ ഒഴിവാക്കാനാവും, കർമ്മരംഗത്ത് പ്രശസ്തിയും അംഗീകാരവും ലഭിക്കും, യാത്രയിൽ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും.
ഉത്രട്ടാതി: മനഃസുഖം ലഭിക്കുന്ന വാർത്തകൾ ശ്രവിക്കും, ബന്ധുസമാഗമം ഉണ്ടാകും, സഹോദരങ്ങളുമായി ചേർന്ന് ബിസിനസ് രംഗം വിപുലമാക്കാൻ ശ്രമിക്കും, രക്ഷിതാക്കളുടെ സഹായവും അനുഗ്രഹവും ഉണ്ടാവും, വിശേഷപ്പെട്ട വസ്‌തുക്കൾ സമ്മാനമായി ലഭിക്കും.
രേവതി: വിദേശത്ത് ജോലി ചെയ്യുന്നവർക്ക് എല്ലാവിധ നേട്ടങ്ങളും, പാർട്ട്ണർഷിപ്പുകളിലും മറ്റും കൂടുതൽ ലാഭങ്ങൾ നേടും, ശാരീരികമായി നല്ല ദിവസം, കർമ്മരംഗത്ത് ഉണ്ടായിരുന്ന വിഘ്നങ്ങൾ ഒഴിഞ്ഞുപോകും. ശത്രുഭയം മാറികിട്ടും