cow-dung

റായ്‌പൂർ: 'ചാണകപ്പെട്ടിയിൽ' സംസ്ഥന ബഡ്ജറ്റ് കൊണ്ടുവന്ന് ഛത്തീസ്ഗഢ് സർക്കാർ വൈറലായി. മുഖ്യമന്ത്രി ഭൂപേഷ് ബഘേലാണ് ബഡ്ജറ്റ് ചാണകം കൊണ്ടുണ്ടാക്കിയ സ്യൂട്ട്‌കേസിലാക്കി ബുധനാഴ്ച നിയമസഭയിൽ സമർപ്പിച്ചത്. ചാണക ബാഗിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മുഖ്യമന്ത്രി മടിച്ചില്ല. റായ്‌പൂർ ഗോശാല കേന്ദ്രീകരിച്ച് ചാണകത്തിൽ നിന്ന് വിവിധ ഉത്പന്നങ്ങളുണ്ടാക്കുന്ന സ്വയം സഹായ സംഘത്തിലെ സ്ത്രീകൾ നിർമ്മിച്ചതാണ് ഈ ചാണകബാഗ്. ചാണകപ്പൊടിയും ചുണ്ണാമ്പ് പൊടിയും മരപ്പൊടിയും മൈദയും ചേർന്ന മിശ്രിതം കൊണ്ട് പ്രത്യേകം ഉണ്ടാക്കിയതാണിത്. ചാണകം ശേഖരിച്ച് കന്നുകാലി വളർത്തുന്നവർക്ക് സാമ്പത്തിക പിന്തുണ നൽകുന്ന പദ്ധതി ഛത്തീസ്ഗഢ് സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.