
ഹൈദരാബാദ് : കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ സെന്റർ ഫോർ മാനേജ്മെന്റ് ഓഫ് അഗ്രികൾച്ചറൽ എക്‌സ്റ്റെൻഷൻ സംഘടിപ്പിച്ച ദേശീയ കാർഷിക ചലച്ചിത്രമേളയിൽ ജി .എസ് .ഉണ്ണികൃഷ്ണൻ നായർ സംവിധാനം
ചെയ്തു നിർമ്മിച്ച ബ്രാവോ ബനാന പ്രത്യേക ജൂറി
അവാർഡ് നേടി. പതിനായിരം രൂപയും ഫലകവും സർട്ടിഫിക്കറ്റും
ഉൾപ്പെടുന്ന അവാർഡ് കർണാടക കൃഷിമന്ത്രി ബി .സി പാട്ടീൽ കഴിഞ്ഞ ദിവസം
ഹൈദരാബാദിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. കൃഷിവകുപ്പ്
സ്ഥാപനമായ എസ്.എ.എം.ഇ.ടി.ഐ (സമേതി) യുടെ മുൻ ഡയറക്ടറായ ഉണ്ണികൃഷ്ണൻ
തിരുവനന്തപുരം വഞ്ചിയൂർ നിവാസിയാണ്.