
ശ്രീനഗർ: ജമ്മുകാശ്മീരിലെ ഉദ്ദംപൂരിൽ സ്ലാത്തിയ ചൗക്കിലെ ജില്ലാക്കോടതി സമുച്ചയത്തിന് പുറത്തെ തഹസീൽദാർ ഓഫീസ് വളപ്പിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. സ്ളാത്തിയ ചൗക്കിലെ പച്ചക്കറി, പഴം വിൽക്കുന്ന സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്. തുടരെ സ്ഫോടനങ്ങളുണ്ടായി. എന്നാൽ സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും വിശദാന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.