mcdonalds

മോസ്കോ : യുക്രെയിൻ സംഘർഷ പശ്ചാത്തലത്തിൽ റഷ്യയിലെ സേവനങ്ങൾ നിറുത്തുന്നതായി ആഗോള ബ്രാൻഡുകളായ മക്ഡൊണാൾഡ്സ്, സ്റ്റാർബക്സ്, പെപ്സികോ, കൊക്ക കോള എന്നിവ അറിയിച്ചു. പെപ്സി ഉൾപ്പെടെയുള്ള തങ്ങളുടെ ബ്രാൻഡുകളുടെ ഉത്പാദനവും വില്പനയും നിറുത്തുമെന്നറിയിച്ച പെപ്സികോ, എന്നാൽ അവശ്യവസ്തുക്കളുടെ സേവനം തുടരുമെന്ന് വ്യക്തമാക്കി.

റഷ്യയിൽ 62,000 ത്തോളം ജീവനക്കാരുള്ള 850 മക്ഡൊണാൾഡ് റെസ്റ്റോറന്റുകൾ അടച്ചുപൂട്ടും. ഇവിടെങ്ങളിൽ ജോലി ചെയ്തിരുന്നവർക്ക് ശമ്പളം ലഭിക്കുന്നതിനുള്ള ക്രമീകരണം ചെയ്തതായി മക്ഡൊണാൾഡ്സ് സിഇഒ ക്രിസ് കെംപ്സിൻസ്കി അറിയിച്ചു. ആപ്പിൾ മുതൽ വിസ വരെയുള്ള കമ്പനികൾ നേരെത്തെ റഷ്യയിലെ സേവനം അവസാനിപ്പിച്ചിരുന്നു. യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പും റഷ്യയിലെ സേവനങ്ങൾ നിറുത്തിവയ്ക്കുന്നതായി അറിയിച്ചിട്ടുണ്ട്.