തൃശൂർ: സാഹിത്യ അക്കാഡമിയിൽ ഭാരവാഹികൾ ചുമതലയേൽക്കുന്നതിനിടെ ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ഫൈസൽ ഫൈസുവിനെ ഇറക്കിവിട്ടെന്നു പരാതി. അക്കാഡമിയിലെത്തി മറ്റുള്ളവരെ കാത്തിരിക്കുന്ന സമയത്തായിരുന്നു സുരക്ഷാ ജീവനക്കാരൻ എത്തി ഇവിടെ ഇരിക്കാനാകില്ലെന്നു പറഞ്ഞ് ഇറക്കിവിട്ടതെന്ന് സമൂഹമാദ്ധ്യമത്തിലെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. പുറത്തുപോകണമെന്നു നിർബന്ധിച്ചു. സാമൂഹികനീതി വകുപ്പിന്റെയടക്കം അവാർഡുകൾ നേടിയ മോട്ടിവേറ്റർ കൂടിയാണ് ഫൈസൽ ഫൈസു.