kk

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെമണ്ണൽ നാളെയാണ്. എക്‌സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച് ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്രെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നാണ് പ്രവചനം. പഞ്ചാബിൽ കോൺഗ്രസിനെ അട്ടിമറിച്ച് ആം ആദ്മി പാർട്ടി ഭരണത്തിലെത്തുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോളും പ്രവചിക്കുന്നതും. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒരു പ്രവചനമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഹൈദരാബാദ് ആസ്ഥാനമായുള്ള ആത്മസാക്ഷി ഗ്രൂപ്പിന്റെ സർവേ പ്രകാരം ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തും ഇവരുടെ പ്രവചന പ്രകാരം 235 മുതൽ 240 വരെ സീറ്റുകൾ സമാജ്വാദി പാർട്ടി നേടും. ബി.ജെ.പിയുടെ സീറ്റ് 312ൽ നിന്ന് 138 മുതൽ 140 ആയി കുറയും. ബി.എസ്.പി ക്ക് 19 മുതൽ 23 സീറ്റുകളും കോൺഗ്രസിന് 12 മുതൽ 16 സീറ്റുകളും മറ്റുള്ളവർ 1 മുതൽ 2 വരെ സീറ്റുകളും ലഭിക്കുമെന്നാണ് പ്രതീക്ഷ. ഫീൽഡ് സർവേ പ്രകാരം ലഭിച്ച സാമ്പിളുകൾ അടിസ്ഥാനമാക്കിയാണ് സർവ്വേ ഫലം പുറത്ത് വിട്ടിരിക്കുന്നതെന്നാണ് ആത്മസാക്ഷി ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്. 316,000 സാമ്പിളുകളാണ് ശേഖരിച്ചതെന്ന് ഗ്രൂപ്പ് അറിയിച്ചു.

പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലും കോൺഗ്രസിനാണ് ഇവ‌ർ മുൻതൂക്കം നൽകിയിരിക്കുന്നത്. പഞ്ചാബിൽ 74200 സാമ്പിളുകള്‍ വിശകലനം ചെയ്തതിൽ കോൺഗ്രസ് 58-61, എ.എ.പി 34-38,​ ശിരോമണി അകാലി ദൾ 18-21, ബി.ജെ.പി 4-5 എന്നിങ്ങനെയാണ് സീറ്റ് നില. ഉത്തരാഖണ്ഡിൽ 49800 സാമ്പിളുകളാണ് ശേഖരിച്ചത്. കോൺഗ്രസ് 43-47, ബി.ജെ.പി 20-21, എ.എ.പി 2-3 എന്നിങ്ങനെയാണ് സർവേ ഫലം. ഗോവയിൽ 22100 സാമ്പിളുകളിൽ കോൺഗ്രസ് 21-22, ബി.ജെ.പി 9-10, എ.എ.പി 2-3 എന്നിങ്ങനെയാണ് സീറ്റു നില