kk

നാരുകളാലും പ്രോട്ടീനുകളാലും പല തരം വൈറ്റമിനുകളാലുമെല്ലാം സമ്പുഷ്ടമായ ചിയ സീഡ്‌സ് തെക്കേ അമേരിക്കന്‍ ഉല്‍പന്നമാണ്. ഇത് ദിവസവും 1, 2 ടേബിള്‍ സ്പൂണ്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പല ഗുണങ്ങള്‍ നല്‍കുന്നു.ഇന്‍ഫ്ലമേഷന്‍ അഥവാ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു ചിയ വിത്തുകൾ. ക്യാന്‍സര്‍, അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍, സന്ധിവേദന തുടങ്ങിയ പല രോഗങ്ങള്‍ക്കും കാരണം ശരീരത്തിലുണ്ടാകുന്ന ഇന്‍ഫ്ലമേഷന്‍ തന്നെയാണ്. ഇതു പോലെ പ്രോട്ടീന്‍ സമ്പുഷ്ടമായ ഇത് മസില്‍ ആരോഗ്യത്തിന് സഹായിക്കും. ഇതില്‍ കാല്‍സ്യം ധാരാളമുണ്ട്. പാലുല്‍പന്നങ്ങള്‍ കഴിക്കാന്‍ താല്‍പര്യപ്പെടാത്തവര്‍ക്ക് ഇത് കഴിക്കാം.കൂടാതെ തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉത്തമം.നാരുകള്‍ അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ വിശപ്പ് കുറയ്ക്കും. ദഹനം മെച്ചപ്പെടുത്തും. അപചയ പ്രക്രിയ ശക്തിപ്പെടുത്തും. ഇതെല്ലാം തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. ചിയ വിത്തുകള്‍ ഈ ഗുണങ്ങള്‍ നല്‍കുന്നു.