kk

ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാര- സാംസ്കാരിക കേന്ദ്രം മുംബയിൽ തുറക്കാനൊരുങ്ങി റിലയൻസ് ഗ്രൂപ്പ്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ ഉയരുന്ന കെട്ടിട സമുച്ചയത്തിന് ജിയോ വേൾഡ് സെന്റർ എന്നാണ് പേര് നൽകിയിരിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടറും റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയുമായ നിതാ അംബാനിയാണ് ജിയോ വേൾഡ് സെന്റർ വിഭാവനം ചെയ്തിരിക്കുന്നത്.

പതിനെട്ടര ഏക്കർ സ്ഥലത്ത് ഉയരുന്ന ജിയോ വേൾഡ് സെന്റർ 2022 -23 വർഷങ്ങളിൽ പല ഘട്ടങ്ങളിലായാവും തുറക്കുക. സെന്ററിലെ ധിരുഭായി അംബാനി സ്ക്വയർ, മ്യൂസിക്കൽ ഫൗണ്ടേൻ ഓഫ് ജോയ് എന്നിവയാണ് ആദ്യഘട്ടത്തിൽ തുറക്കുന്നത്.16500 ൽ പരം ആളുകളെ ഉൾക്കൊള്ളിക്കാനാവുന്ന മൂന്ന് എക്സിബിഷൻ ഹാളുകൾ, 1,07,640 ചതുരശ്രയടി വ്യാപിച്ചുകിടക്കുന്ന രണ്ട് കൺവെൻഷൻ ഹാളുകൾ, 3200 അതിഥികളെ ഉൾക്കൊള്ളാനാവുന്ന ബോൾ റൂം , 25 മീറ്റിംഗ് റൂമുകൾ, 5 ജി നെറ്റ്‌വർക്ക് സംവിധാനം, ദിനംപ്രതി 18,000 ആളുകൾക്ക് ഭക്ഷണം പാകം ചെയ്യാനാവുന്ന അടുക്കള സംവിധാനം, 5000 കാറുകൾ പാർക്ക് ചെയ്യാനാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഓൺ -സൈറ്റ് പാർക്കിങ് എന്നിവയാണ് ജിയോ വേൾഡ് കൺവെൻഷൻ സെന്ററിന്റെ പ്രധാന പ്രത്യേകതകൾ.

jj

വ്യാപാര മേളകൾ, കോൺഫറൻസുകൾ, പ്രദർശനങ്ങൾ, കൺസർട്ടുകൾ, വിവാഹങ്ങൾ എന്നിവയെല്ലാം വിപുലമായ രീതിയിൽ നടത്താനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ഇതിനുപുറമേ വൻകിട ബ്രാൻഡുകളുടെ റീട്ടെയിൽ ഷോപ്പുകൾ, സാംസ്കാരിക കേന്ദ്രം, കഫെകൾ, ഓഫീസുകൾ, ആർട്ടിനായി നീക്കിവച്ചിരിക്കുന്ന പ്രത്യേക ഇടം എന്നിവയും ജിയോ വേൾഡ് സെന്ററിൽ ഒരുങ്ങുന്നുണ്ട്.


.ധീരുഭായ് അംബാനിക്കും മുംബയ് നഗരത്തിനുമായി സമർപ്പിക്കുന്ന ധീരുഭായി അംബാനി സ്ക്വയറിൽ സൗജന്യ പ്രവേശനം ഉണ്ടാവും. പ്രദേശവാസികൾക്കും ടൂറിസ്റ്റുകൾക്കും ഒരേപോലെ ആസ്വദിക്കാനാവുന്ന ഇടമാവും ഇത്. വെള്ളവും വെളിച്ചവും സംഗീതവുംകൊണ്ട് മനോഹരമായ ദൃശ്യവിരുന്നൊരുക്കുന്ന തരത്തിലാണ് ഫൗണ്ടൻ ഓഫ് ജോയിയുടെ രൂപകൽപന. എട്ട് ഫയർ ഷൂട്ടറുകൾ, 392 വാട്ടർ ജെറ്റുകൾ, 600 എൽ.ഇ.ഡി ലൈറ്റുകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. സംഗീതത്തിന് അനുസൃതമായി നൃത്തംചെയ്യുന്ന താമരയിതളുകളാവും മറ്റൊരാകർഷണം.

kk