
കാസർകോട്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ കർണാടക സ്വദേശിയായ മദ്രസ അദ്ധ്യാപകന് തടവ്ശിക്ഷ. മഗ്രസാ അദ്ധ്യാപകനായ അബ്‌ദുൾ മജീദ് ലത്തീഫിനാണ് 45 വർഷം തടവും മൂന്ന്‌ലക്ഷം രൂപ പിഴയും കാസർകോട് പോക്‌സോ കോടതി വിധിച്ചത്. 2016 ജനുവരിയിലായിരുന്നു സംഭവമുണ്ടായത്.
അബ്‌ദുൾ മജീദിനെതിരെ പരാതി ലഭിച്ചതോടെ കാസർകോട് ടൗൺ പൊലീസ് ഇയാൾക്കെതിരെ അന്വേഷിച്ച് തെളിവുകളോടെ അറസ്‌റ്റ് ചെയ്‌തു. കേസിലാകെ 15 സാക്ഷികളും 14 തെളിവുകളുമാണുണ്ടായിരുന്നത്. പ്രധാന സാക്ഷികൾ കൂറുമാറിയെങ്കിലും തെളിവുകളുടെ ബലത്തിലാണ് ഇയാളെ കോടതി ശിക്ഷിച്ചത്.രക്ഷകർത്താവിനോളം പ്രാധാന്യമുളളയാൾ പീഡിപ്പിച്ചു എന്നതാണ് കോടതി പരിഗണിച്ചത്. പോക്‌സോ നിയമത്തിൽ അഞ്ച് എഫ്, അഞ്ച് എൽ,അഞ്ച് എം എന്നീ വകുപ്പുകൾ പ്രകാരം 15 വർഷം വീതം ആകെ 45 വർഷത്തേക്കാണ് ശിക്ഷവിധിച്ചത്.