prison

ലണ്ടൻ: പ്രായപൂർത്തിയാകാത്ത തന്റെ വിദ്യാ‌ർത്ഥിയുമായി ശാരീരികബന്ധത്തിലേർപ്പെട്ട അദ്ധ്യാപികയ്‌ക്ക് തടവ്‌ശിക്ഷ വിധിച്ച് കോടതി. 14കാരനായ കുട്ടിയുടെ പെൺസുഹൃത്തിന്റെ അമ്മയാണ് താനെന്ന് കുട്ടിയുടെ രക്ഷകർത്താക്കളെ തെറ്റിദ്ധരിപ്പിച്ചശേഷമാണ് മുൻ അദ്ധ്യാപികയായ ബ്രിട്ടണിലെ ബാൾഡോക് സ്വദേശിനി ഹന്ന ഹാരിസ് കുട്ടിയെ കാർപാർക്കിലെത്തിച്ച് ശാരീരികബന്ധത്തിലേർപ്പെട്ടത്. ലഹരി ഉപയോഗിച്ച ശേഷമാണ് ഹന്ന ഇത്തരത്തിൽ കുറ്റകൃത്യത്തിലേർപ്പെട്ടത്. 2019 ഡിസംബറിലും 2020 ജനുവരിയിലുമായിരുന്നു സംഭവം. കുട്ടിയുടെ ജ്യേഷ്‌ഠൻ ഇത് കണ്ടെത്തിയതോടെ കുട്ടി കുറ്റം സമ്മതിച്ചു.

വിവരം അറിഞ്ഞ കുട്ടിയുടെ മാതാപിതാക്കൾ ഹന്ന ഹാരിസിനെതിരെ പരാതിനൽകി. കുട്ടിയുമായി സ്‌കൂളിലും സമൂഹമാദ്ധ്യമങ്ങളിലും സൗഹൃദം സ്ഥാപിച്ച ഹന്ന നടത്തിയത് ക്രിമിനൽ കുറ്റമാണെന്ന് ജഡ്‌ജി കാരോലിൻ വിജിൻ പറഞ്ഞു. കുട്ടിയ്‌ക്ക് മാതൃകയാകേണ്ട അദ്ധ്യാപിക ലഹരി ഉപയോഗിച്ചതും കുട്ടിയെ ലൈംഗികമായി ദുരുപയോഗിച്ചതും കുറ്റമാണെന്ന് കണ്ടെത്തിയാണ് കോടതി തടവ്ശിക്ഷയ്‌ക്ക് വിധിച്ചത്. കുറ്റങ്ങൾ ഹന്ന നിഷേധിച്ചെങ്കിലും തെളിവുകളുടെ ബലത്തിൽ ശിക്ഷ വിധിക്കുകയായിരുന്നു.