
തിരുവനന്തപുരം: പ്രശസ്ത ഇംഗ്ലീഷ് അദ്ധ്യാപകനും ഗ്രന്ഥകാരനുമായ ആറന്മുള തെക്കേടത്ത് ഇല്ലത്ത് പ്രൊഫ. വി കെ മൂത്തത് (87) അന്തരിച്ചു. തമ്പുരാന്‍ മുക്കിലെ വസതിയായ ഗായത്രിയില്‍ പൊതു ദര്‍ശനത്തിനു ശേഷം സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്കു മൂന്നു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.
യൂണിവേഴ്‌സിറ്റി കോളജില്‍ ദീര്‍ഘകാലം അദ്ധ്യാപകനായിരുന്നു. ആലുവ യു.സി കോളേജ്, കാസര്‍ഗോഡ് ഗവ. കോളജ് എന്നിവിടങ്ങളിലും പഠിപ്പിച്ചു. ഓക്‌സഫഡ് യൂണിവേഴ്‌സിറ്റി പ്രസ് ആണ് ഇംഗ്‌ളീഷ് ഗ്രാമര്‍ പുസ്തകം പ്രസിദ്ധീകരിച്ചത്. പ്രാക്ടിക്കല്‍ ഇംഗ്‌ളീഷ് ഗ്രാമര്‍, കണ്‍സൈസ് ഇംഗ്‌ളീഷ് ഗ്രാമര്‍ എന്നീ പ്രശസ്ത പുസ്തകങ്ങളുടെ രചയിതാവാണ്. അദ്ദേഹത്തിന്റെ ഗ്രാമര്‍ പുസ്തകങ്ങള്‍ കേരളത്തിലേയും തമിഴ്‌നാട്ടിലേയും വിദ്യാലയങ്ങളില്‍ പാഠപുസ്തകമാണ്. ഓള്‍ഡ് ഇംഗ്‌ളീഷില്‍ പ്രാവിണ്യമുള്ള കേരളത്തിലെ അപൂര്‍വംപേരിൽ ഒരാളാണ്. യൂണിവേഴ്‌സിറ്റി കോളജിലെ ഐ.എ.എസ് പരിശീലന കേന്ദ്രത്തില്‍ ദീര്‍ഘകാലം ചുമതല വഹിച്ചു.
ഭാര്യ: പരേതയായ സാവിത്രിദേവി. മക്കള്‍: ഡോ. പ്രീത (ഇറാന്‍), അനിത (മാധ്യമപ്രവര്‍ത്തക). മരുമക്കള്‍: ഡോ. യവാരി (ഇറാന്‍), വിവേക് നാരായണ്‍ (മാനേജിംഗ് എഡിറ്റര്‍ സൗത്ത്, നെറ്റ് വര്‍ക്ക് 18)