bjp

ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഉത്തർപ്രദേശിൽ പുതിയ ആവശ്യവുമായി ബിജെപി. വോട്ടെണ്ണൽ കേന്ദ്രത്തിൽ മതിയായ സുരക്ഷയേ‌ർപ്പെടുത്തണമെന്നാണ് ബിജെപി തിരഞ്ഞടുപ്പ് കമ്മിഷന് കത്ത് നൽകിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലടക്കം വോട്ടിംഗ് യന്ത്രം കടത്തിക്കൊണ്ട് പോയെന്നും തിരഞ്ഞെടുപ്പിൽ തട്ടിപ്പുണ്ടെന്നും ആരോപണം സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഉന്നയിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ നടപടി. സംഭവത്തിൽ വാരണാസി എഡിഎമ്മിനെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടതായാണ് വിവരം. വാരണാസി മണ്ഡലത്തിൽ വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമല്ലെന്ന് കാണിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അതേസമയം എക്‌സിറ്റ്‌പോൾ ഫലങ്ങളിലെല്ലാം ബിജെപി യുപിയിൽ അധികാരത്തിലെത്തുമെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് അഖിലേഷ് യാദവ് ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. പരാജയം മുന്നിൽകണ്ട് അഖിലേഷ് നടത്തുന്ന ഗിമ്മിക്കാണ് ആരോപണമെന്ന് ബിജെപി നേതാക്കൾ ഒന്നടങ്കം ആരോപിച്ചു.