counting

ന്യൂഡൽഹി: ഉത്തർപ്രദേശും പഞ്ചാബും ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു. യു പിയിൽ ആദ്യ ലീഡ് ബി ജെപിക്കാണ്. പഞ്ചാബിൽ കോൺഗ്രസിനും. ഉത്തരാഖണ്ഡിലും ബി ജെ പിക്കാണ് ലീഡ്. സംസ്ഥാനങ്ങളിലെ ഏകദേശ ചിത്രം 10 മണിയോടെ വ്യക്തമാകും. ഗോവയിൽ 11മണിയോടെ വോട്ടെണ്ണൽ പൂർത്തിയാകും. 403 സീറ്റുകളുള്ള യു.പിയിൽ ലീഡ് നില ഉച്ചയോടെ വ്യക്തമാകുമെങ്കിലും എല്ലാ മണ്ഡലങ്ങളിലെയും ഫലങ്ങൾ എത്താൻ വൈകുമെന്നാണ് കരുതുന്നത്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സെമിഫൈനൽ എന്നു വിശേഷിപ്പിച്ച ഈ തിരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കുന്നത് ഉത്തർപ്രദേശിലേക്കാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബി.ജെ.പിക്ക് ഭരണത്തുടർച്ച ലഭിക്കുമെന്നാണ് എക്‌സിറ്റ് പോൾ സർവെ ഫലങ്ങൾ. പഞ്ചാബിൽ കോൺഗ്രസിനെ അട്ടിമറിച്ച് ആംആദ്‌മി പാർട്ടി അധികാരമേറുമെന്നാണ് സർവെ ഫലങ്ങൾ. മണിപ്പൂരിൽ ബി.ജെ.പിക്കാണ് മുൻതൂക്കം. കോൺഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന ഉത്തരാഖണ്ഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ബി.ജെ.പിക്കാണ് മുൻതൂക്കം. 40 അംഗ നിയമസഭയുള്ള ഗോവയിൽ തൂക്ക് മന്ത്രിസഭയ്‌ക്കുള്ള സാദ്ധ്യതയാണ് സർവെകൾ പ്രവചിച്ചത്.

സർവേ ഫലങ്ങൾ സത ്യമാവുമെങ്കിൽ കോൺഗ്രസിനാണ് അത് ഏറെ ദോഷം ചെയ്യുക. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ ഏറെ പ്രതീക്ഷയോടെയാണ് അവർ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇന്ധന വില വർദ്ധനവ്, കർഷക സമരം എന്നിവ പോലുളള അനുകൂല ഘടകങ്ങൾ ഒട്ടനവധിയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ താര പ്രചാരകയായിരുന്നവരുൾപ്പടെ പാർട്ടി വിട്ടത് കോൺഗ്രസിന് കടുത്ത തിരിച്ചടിയായി. അധികാരത്തിലെത്തില്ലെങ്കിലും കഴിഞ്ഞ തവണത്തെക്കാൾ സ്ഥിതി മെച്ചപ്പെടുത്താനാവുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ