uttarakhand

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടം. 40 സീറ്റുകളുമായി ബി ജെ പി ലീഡ് ചെയ്യുകയാണ്. തൊട്ടുപിന്നാലെ 28 സീറ്റുകളുമായി കോൺഗ്രസ് പോരാട്ടം തുടരുന്നു. മറ്റുള്ളവർ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു.

ഭൂരിഭാഗം സർവേകളും സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന് പ്രവചിച്ചിരുന്നു. ഉത്തരാഖണ്ഡിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചാൽ തുടർനടപടികൾക്ക് മേൽനോട്ടം വഹിക്കാനായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ഹൈക്കമാൻഡ് നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ ഫലസൂചനകൾ വന്ന് തുടങ്ങിയപ്പോൾ തന്നെ ബിജെപി മുന്നിലുണ്ട്. വോട്ടെടുപ്പ് തുടങ്ങിയപ്പോൾ ഒരു സീറ്റിൽ ലീഡ് നേടിയിരുന്ന ആംആദ്മിയ്ക്ക് ഇപ്പോൾ ഒരിടത്തും ലീഡില്ല. 70 നിയമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.