manipur

ഇംഫാൽ: മണിപ്പൂരിലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ റൗണ്ട് ഫലങ്ങൾ പുറത്തു വരുമ്പോൾ ബിജെപിക്ക് ഭരണത്തുടർച്ചയ്ക്ക് സാദ്ധ്യത. 60 സീറ്റിൽ ബിജെപി 25 ഇടത്ത് ലീഡ് ചെയ്യുന്നു.

കോൺഗ്രസ് പന്ത്രണ്ടിടത്തും എൻപിപി പത്തിടത്തും മറ്റുള്ളവർ പതിമൂന്ന് സീറ്റുകളിലുമായി ലീഡ് ചെയ്യുന്നു. സംസ്ഥാനത്തെ 60 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണിയോടെയാണ് ആരംഭിച്ചത്. ആദ്യ റൗണ്ടിൽ തലസ്ഥാനമായ ഇംഫാലിലെ കിഴക്കൻ ജില്ലകളിലെ തപാൽ വോട്ടുകളാണ് എണ്ണുന്നത്. ബിജെപി അധികാരം നിലനിർത്താൻ ശ്രമിക്കുമ്പോൾ കോൺഗ്രസും വിജയ പ്രതീക്ഷയിലാണ്. മണിപ്പൂരിൽ രണ്ടു ഘട്ടങ്ങളിലായി ഫെബ്രുവരി 28 നും മാർച്ച് അഞ്ചിനുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

പുറത്തു വന്ന എക്സിറ്റ് ഫലങ്ങളെല്ലാം ബിജെപിക്ക് അനുകൂലമായിരുന്നു. ഇത്തവണയും ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറുമെന്നുമുള്ള സൂചനയും പുറത്തുവരികയാണ്. ഭരണത്തിലിരിക്കുന്ന ബിജെപിയോട് എതിർ സഖ്യ കക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടിയുമാണ് നാഗാ പീപ്പിൾസ് ഫ്രണ്ടുമാണ് ഏറ്റുമുട്ടിയത്.