
ഹൃദയം തകർക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് ഓരോ ദിവസവും യുക്രെയിനിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. യുദ്ധത്തിൽ കുഞ്ഞുങ്ങൾ ഉൾപ്പടെ നിരവധി പേർ മരണമടഞ്ഞു. ലക്ഷക്കണക്കിനാളുകൾ അഭയാർത്ഥികളായി. കൈയിലൊരു സഞ്ചിയുമായി കരഞ്ഞുകൊണ്ട് ഏകനായി നടന്നുനീങ്ങുന്ന ഒരു ബാലന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളെ കണ്ണീരിലാഴ്ത്തിയിരുന്നു.
യുക്രെയിനിൽ നിന്നുള്ള ഹൃദയഭേദകമായ ഒരു വീഡിയോ കൂടി ലോകശ്രദ്ധ നേടുകയാണ്. ഒരു ബോംബ് ഷെൽട്ടറിൽ നിന്ന് ഗാനമാലപിക്കുന്ന കൊച്ചുപെൺകുട്ടിയാണ് വീഡിയോയിലുള്ളത്. 'ലെറ്റ് ഇറ്റ് ഗോ' എന്ന പാട്ടാണ് അമേലിയ എന്ന യുക്രെയിൻ പെൺകുട്ടി പാടുന്നത്.
ഈ പാട്ട് കേട്ട് ഒരു സ്ത്രീ കരയാൻ തുടങ്ങുന്നതും വീഡിയോയിൽ വ്യക്തമാണ്. അൻകിത ജെയ്ൻ എന്ന ട്വിറ്റർ ഉപയോക്താവ് പങ്കുവച്ച വീഡിയോ നിരവധി പേരാണ് റീട്വീറ്റ് ചെയ്തത്. പാട്ട് മനോഹരവും വേദനാജനകവുമാണെന്നുമാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.
Little girl singing "Let it go" in a shelter#UkraineRussianWar #Ukraine #UkraineUnderAttack pic.twitter.com/6gfcUoiwJJ
— Ankita Jain (@Ankita20200) March 6, 2022