sensex

മുംബയ്: നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഓഹരി വിപണിയിലും ഉയർച്ച. സെൻസെക്‌സ് 1,128.22 പോയിന്റ് ഉയർന്ന് 55775. 55ലും നിഫ്ടി 314.20 പോയിന്റ് ഉയർന്ന് 16659 പിന്നിട്ട് മുന്നേറുകയാണ്. ഇന്ന് 1860 ഓഹരികൾക്ക് നേട്ടമുണ്ടായി. 185 ഓഹരികൾ ഇടിഞ്ഞു, 38 ഓഹരികൾ മാറ്റമില്ലാതെ തുടരുകയാണ്.

ടാറ്റ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണീലിവർ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടം കൈവരിച്ചത്. ടാറ്റ സ്റ്റീൽ, ഒഎൻജിസി, കോൾ ഇന്ത്യ, ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയവ നഷ്‌ടത്തിലാണ്.

രാജ്യാന്തര എണ്ണവിപണിയിലെ സംഘർഷം ഒഴിവാക്കുന്നതിന് ഒപെക് പ്ലസ് രാജ്യങ്ങൾ ഉൽപ്പാദനം വർദ്ധിപ്പിക്കാമെന്നു വ്യക്തമാക്കിയതും ഓഹരി വിപണികൾക്ക് ആശ്വാസം പകർന്നു. കൊവിഡിന് ശേഷം ഇതാദ്യമായാണ് ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നത്. ഡോളറിനെതിരേ രൂപ നേട്ടം കൈവരിച്ചതും നിക്ഷേപകർക്ക് ആശ്വാസമായി. കഴിഞ്ഞ രണ്ടു ദിവസമായി നിക്ഷേപകർക്ക് അനുകൂലമാണ് ഓഹരിവിപണി.