reshmi-shyam

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിനിടെ നടന്ന കുത്തിയോട്ടത്തെക്കുറിച്ച് കഴിഞ്ഞ ദിവസം നടി രശ്മി അനിൽ ഒരു ഫേസ്ബുക്ക് വീഡിയോ പങ്കുവച്ചിരുന്നു. ഇതിനുതാഴെ ഒരാൾ മോശം കമന്റുമായി എത്തിയിരുന്നു. ശ്യാം എന്നയാളാണ് മോശം കമന്റിട്ടത്.

ഓട്ടോ ഡ്രൈവറായ ശ്യാമിനെതിരെ രശ്മി പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാൾ ഫേസ്ബുക്ക് ലൈവിലെത്തി മാപ്പ് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. മദ്യലഹരിയിൽ സംഭവിച്ചുപോയതാണെന്നും, രണ്ട് പെൺമക്കളെയും നോക്കി മാന്യമായി ജീവിച്ചോളാമെന്നും യുവാവ് പറയുന്നു.

'ഞാൻ ചെയ്തത് തെറ്റായിപ്പോയി. അന്ന് ചെട്ടികുളങ്ങര കുത്തിയോട്ടത്തിന് രശ്മി അനിൽ ചേച്ചി ഇട്ട ലൈവ് വീഡിയോയിൽ, മദ്യത്തിന്റെ പുറത്ത് സംഭവിച്ചുപോയതാണ്. അതിന് ഞാൻ ക്ഷമ ചോദിക്കുന്നു. ചെട്ടികുളങ്ങര അമ്മയോടും രശ്മി അനിൽ ചേച്ചിയോടും ക്ഷമ ചോദിക്കുന്നു. ഞാൻ ഇനി എന്റെ കുടുംബം നോക്കി മാന്യമായി ജീവിച്ചോളാം.

രണ്ട് പെൺമക്കളെയും നോക്കി ജീവിച്ചോളാം.മദ്യപിക്കില്ല. ഭാര്യയുമായി പിണങ്ങി നിൽക്കുവാണ്. അതിന്റെ മനപ്രയാസമുണ്ട്. അങ്ങനെയാണ് മദ്യപാനം കൂടിയത്. ക്ഷമ ചോദിക്കുന്നു.'- ശ്യാം പറഞ്ഞു. സോഷ്യൽ മീഡിയയിൽ വന്ന് ഇതുപോലെ കമന്റിടുന്ന എല്ലാ ഞരമ്പുരോഗികൾക്കും ഇതൊരു പാഠമാകണമെന്നും സ്ത്രീകൾ എന്ത് പോസ്റ്റിട്ടാലും വൃത്തികേട് കമന്റുമായി ഏതെങ്കിലും ഒരാൾ വരുമെന്നും നടി പ്രതികരിച്ചു.