
ഒരു സൂര്യ ചിത്രം ബിഗ് സ്‌ക്രീനിൽ കാണാനായി ഏറെ നാളായി കാത്തിരിക്കുന്ന ആരാധകർക്ക് വിരുന്നൊരുക്കിയിരിക്കുകയാണ് എതർക്കും തുനിന്തവൻ. അവസാനമായി പുറത്തിറങ്ങിയ സൂര്യയുടെ രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റായെങ്കിലും ഇവ രണ്ടും ഒടിടി റിലീസായിരുന്നു. ആരാധകരുടെ ഈ നിരാശ പൂർണമായും മാറ്റുന്ന ഗംഭീര ചിത്രമാണിത്.
പാണ്ടിരാജ് സംവിധാനം ചെയ്ത്, സൺ പികചേർസ് നിർമ്മിച്ചിരിക്കുന്ന ചിത്രം ഒരു പക്കാ മാസ് എൻ്റർറ്റെയിനറാണ്. റൊമാൻസ്, ആക്ഷൻ , സെൻ്റിമെൻസ് തുടങ്ങി എല്ലാ ചേരുവകകളും ചേർന്ന തകർപ്പൻ വിഷ്വൽ ട്രീറ്റാണ് എതർക്കും തുനിന്തവൻ. അടിപൊളി ക്യാമറ വർക്കിലൂടെയും ബിജിഎമ്മിലൂടെയും സൂര്യയ്ക്ക് ഒരു മാസ് പരിവേഷമാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്. ചിത്രത്തിൻ്റെ കൂടുതൽ വിശേഷങ്ങളറിയാൻ വീഡിയോ കാണാം.