vinod

കോട്ടയം: എയിഡഡ് സ്‌കൂൾ അദ്ധ്യാപികയോട് ലൈംഗികമായി വഴങ്ങണമെന്ന് ആവശ്യപ്പെട്ട പി എഫ് ഓഫീസർ പിടിയിൽ. എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകരുടെ പി എഫ് കൈകാര്യം ചെയ്യുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന നോഡല്‍ ഓഫീസറായ ആര്‍ വിനോദ് ചന്ദ്രനെയാണ് വിജിലൻസ് പിടികൂടിയത്.

കോട്ടയത്തെ ഹോട്ടൽ മുറിയിൽ നിന്നാണ് കണ്ണൂർ സ്വദേശിയായ വിനോദിനെ പിടികൂടിയത്. ഇയാളിൽ നിന്ന് കോണ്ടവും കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ പിഎഫ് ക്രെഡിറ്റ് ആകുന്നതുമായി ബന്ധപ്പെട്ട് 2018 മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയിരുന്നു. തുടർ‌ന്ന് സംസ്ഥാന നോഡല്‍ ഓഫീസറായ വിനോദിനെ സമീപിക്കുകയായിരുന്നു.


ആദ്യമൊക്കെ ഫോണിലൂടെ മാന്യമായിട്ടാണ് ഇയാൾ പെരുമാറിയിരുന്നതെന്ന് അദ്ധ്യാപിക പറയുന്നു. തുടർന്ന് വാട്‌സാപ്പിൽ വീഡിയോകോൾ ചെയ്യാൻ ആവശ്യപ്പെട്ടു. സുന്ദരിയാണെന്ന് പറഞ്ഞു. കൂടാതെ ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് ആവശ്യപ്പെട്ടു. കോട്ടയത്ത് എത്തുമ്പോൾ നേരിട്ട് കാണാമെന്നും പറഞ്ഞു.


കൊല്ലത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കായി എത്തിയ ഇയാൾ കോട്ടയത്ത് വന്നു. ഷർട്ട് മുഷിഞ്ഞെന്നും 44 സൈസുള്ളത് വാങ്ങി റെയിൽവേ സ്‌റ്റേഷനിൽ എത്തണമെന്നും അദ്ധ്യാപികയോട് പറഞ്ഞിരുന്നു. അദ്ധ്യാപിക റെയിൽവേ സ്റ്റേഷനിലെത്തി. തുടർന്ന് ഒരു ഹോട്ടലിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനുമുൻപേ അദ്ധ്യാപിക വിജിലൻസിന് പരാതി നൽകിയിരുന്നു. ഇതുപ്രകാരം വിജിലൻസ് ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി ഇയാളെ അറസ്റ്റ് ചെയ്തു.