
ജിതിൻ രവി, പ്രീതി രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ രാജ് സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്ന മുട്ടുവിൻ തുറക്കപ്പെടും എന്ന ചിത്രം ഏപ്രിൽ 15ന് റിലീസ് ചെയ്യുന്നു. ആൽബി ഫിലിംസിന്റെ ബാനറിൽ മെൽവിൻ കോലോത്ത് ആന്റണി, ഷാരോൺ പുത്തൻപുരയ്ക്കൽ, ബാബു മുള്ളൻചിറ എന്നിവർ ചേർന്ന് നിർമ്മിക്കുന്നചിത്രത്തിന്റെ കഥ-തിരക്കഥ- സംഭാഷണം മനോജ് ചക്രപാണി, ബിനോജ് ചക്രപാണി എന്നിവർ ചേർന്ന് എഴുതുന്നു. ഇടവേള ബാബു,ചെമ്പിൽ അശോകൻ, ഉല്ലാസ് പന്തളം,വിനോദ് സാഗർ, സേതുലക്ഷ്മി, ചിത്ര തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. എഡിറ്റർ: റിസാൽ ജൈനി, പ്രൊഡക്ഷൻ കൺട്രോളർ: അനുകുട്ടൻ,കല: അയ്യപ്പൻ, മേക്കപ്പ്: സുനിൽ നാട്ടക്കൽ, വസ്ത്രാലങ്കാരം: അനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഡിനു, സത്യൻ, സൗണ്ട് ഡിസൈൻ: ഏരീസ് വിസ്മയ മാക്സ്, കളറിസ്റ്റ്: വിഷ്ണു പുതിയറ, പ്രൊഡക്ഷൻ മാനേജർ: നിയാസ്, പ്രോജക്ട് ഡിസൈൻ രമേശൻ തൈക്കാട്ടുശ്ശേരി, വിതരണം: സെവന്റി ടു ഫിലിം കമ്പനി, പി.ആർ.ഒ: എ.എസ്.ദിനേശ്.