gg

വിദ്യ ബാലൻ, ഷെഫാലി ഷാ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ജൽസ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മാദ്ധ്യമപ്രവർത്തകയായ മായയുടെ വേഷത്തിലാണ് വിദ്യ ബാലൻ ചിത്രത്തിൽ എത്തുന്നത്. 2017 ൽ പുറത്തിറങ്ങിയ തുമാരി സുലു എന്ന ചിത്രത്തിനുശേഷം സുരേഷ് ത്രിവേണിയും വിദ്യ ബാലനും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. പ്രജ്വൽ ചന്ദ്രശേഖർ, സുരേഷ് ത്രിവേണി, ഹുസൈൻ ദലാൽ, അബ്ബാസ് ദലാൽ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സൗരഭ് ഗോസ്വാമി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ രോഹിണി, സൂര്യ കാസിഭാട്ടിയ, മാനവ് കോൾ, ഇഖ്ബാൽ ഖാൻ, ഷഫീൻ പട്ടേൽ, എന്നിവരും മുഖ്യവേഷങ്ങളിൽ എത്തുന്നുണ്ട്. ടി സീരിസിന്റെയും അബുൻഡൻഷ്യ എന്റർടെയ്ൻമെന്റിന്റെയും ബാനറിൽ ഭൂഷൺ കുമാർ, കൃഷ്ണ കുമാർ, വിക്രം മൽഹോത്ര, ശിഖ ശർമ്മ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാർച്ച് 18ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.

ഒരു മാദ്ധ്യമപ്രവർത്തകയും അവരുടെ പാചകക്കാരിയും തമ്മിലുള്ള ബന്ധവും സംഘർഷവും ഞെട്ടിക്കുന്ന ഒരു വാർത്തയെക്കുറിച്ചുള്ള അന്വേഷണവുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.