v

വാഷിംഗ്ടൺ:മാർക്സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനും എഴുത്തുകാരനുമായ ഐജാസ് അഹമ്മദ് (81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച കാലിഫോർണിയയിലെ വീട്ടിലായിരുന്നു അന്ത്യം. ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ജനിച്ച ഐജാസ് വിഭജനത്തിന് ശേഷം മാതാപിതാക്കളോടൊപ്പം പാകിസ്ഥാലെത്തി. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഡൽഹിയിലെ നെഹ്‌റു സർവകലാശാലയിലും അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെ നിരവധി പ്രമുഖ സർവകലാശാലകളിലും വിസിറ്റിംഗ് പ്രൊഫസറായി. 2017 മുതൽ കാലിഫോർണിയ സർവകലാശാലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.പൊളിറ്റിക്കൽ സയൻസ്, സാഹിത്യ സിദ്ധാന്തം, മദ്ധ്യേഷ്യൻ പ്രതിസന്ധി, സാമ്രാജ്യത്വം തുടങ്ങിയ വിഷയങ്ങളിൽ ഇൻ തിയറി : ക്ലാസസ്, നേഷൻസ്, ലിറ്ററേച്ചർ, ലെഫ്റ്റ്‌വാർഡ് ബുക്ക്സ് എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചു.