
പനാജി: ഇന്ത്യൻ ലെഗ് സ്പിന്നർ രാഹുൽ ചഹർ വിവാഹിതനായി. ദീർഘ നാളത്തെ പ്രണയത്തിനൊടുവിൽ സുഹൃത്തും ഫാഷൻ ഡിസൈനറുമായ ഇഷാനിയെയാണ് ചഹർ ജീവിത സഖിയാക്കിയത്.
കഴിഞ്ഞ ദിവസംഗോവയിൽ നടന്ന വർണാഭമായ ചടങ്ങിൽ വെച്ചായിരുന്നു വിവാഹം. 2019-ൽ തന്നെ നിശ്ചയം കഴിഞ്ഞിരുന്നെങ്കിലും കൊവിഡിനെ തുടർന്ന് വിവാഹം നീണ്ടു പോകുകയായിരുന്നു.
വിവാഹച്ചടങ്ങളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഇന്ത്യൻ താരം ദീപക് ചഹറിന്റെ ബന്ധുകൂടിയായ രാഹുൽ. കഴിഞ്ഞ ട്വന്റി -20 ലോകകപ്പിലാണ് അവസാനമായി ദേശീയ ടീമിൽ കളിച്ചത്.ഇന്ത്യയ്ക്കായി ഒരു ഏകദിനവും ആറ് ട്വന്റി -20കളും കളിച്ചിട്ടുണ്ട്. ഇത്തവണ ഐപിഎല്ലിൽ 5.25 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സാണ് രാഹുലിനെ സ്വന്തമാക്കിയിരിക്കുന്നത്.