karshaka-sangham

തിരുവനന്തപുരം:കർഷകദ്രോഹനയങ്ങൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി യോജിച്ച പ്രക്ഷോഭം ഉയരണമെന്ന് അഖിലേന്ത്യാ കിസാൻസഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ പറഞ്ഞു. റബർ ആക്ട് ഭേദഗതി പിൻവലിക്കുക, സുഗന്ധവിളകൾക്ക് വിലസ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷകസംഘം രാജ്ഭവനിലേക്ക് സംഘടിപ്പിച്ച കർഷകമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. എസ്.കെ. പ്രീജ, ജില്ലാ സെക്രട്ടറി കെ.സി. വിക്രമൻ, ജില്ലാ പ്രസിഡന്റ് വി.എസ്. പത്മകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി എം.എം. ബഷീർ തുടങ്ങിയവർ പങ്കെടുത്തു.