
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.പിയിൽ ഒരു മുഖ്യമന്ത്രി കാലാവധി പൂർത്തിയാക്കി വീണ്ടും അധികാരത്തിലെത്തുന്നത് ചരിത്രത്തിലാദ്യമായാണെന്നും ഇത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമാണെന്നും നരേന്ദ്രമോദി പറഞ്ഞു. യു.പിയിൽ ജാതി രാഷ്ട്രീയം അവസാനിച്ചു. യു.പിയിൽ ജനങ്ങൾ വോട്ട് ചെയ്തത് വികസനത്തിനാണെന്നും മോദി പറഞ്ഞു.
ബി.ജെ.പി ആസ്ഥാനത്ത് വിജയാഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കുടുംബാധിപത്യം ജനാധിപത്യത്തെ തകർക്കുമെന്ന് കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് മോദി പറഞ്ഞു. ബി.ജെ.പി ആസ്ഥാനത്ത് വിജയാഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ വിജയം. ഉത്തർപ്രദേശ് ചരിത്രം കുറിച്ചു. യു.പിയിലും ഉത്തരാഖണ്ഡിലും ബി.ജെ.പി ചരിത്രം കുറിച്ചു. ഇന്ന് മുതൽ പ്രവർത്തകർക്ക് ഹോളിയാണ്. സ്ത്രീകളും യുവവോട്ടർമാരും ബി.ജെ,പിയെ പിന്തുണച്ചു.കന്നിവോട്ടർമാരെല്ലാം ബി.ജെ.പിക്ക് വോട്ട് ചെയ്തു. ഇത് നിർണായകമായെന്നും മോദി കൂട്ടിച്ചേർത്തു.