
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തെ ഫേസ്ബുക്കിലൂടെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എം.പി.
ജനങ്ങളെ പ്രചോദിപ്പിക്കുന്ന രീതിയിൽ നമ്മുടെ സംഘടന നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്. വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം കുറിച്ചു.
കോൺഗ്രസിൽ വിശ്വാസമർപ്പിക്കുന്ന നമ്മളെല്ലാം തിരഞ്ഞെടുപ്പ് ഫലങ്ങളിൽ വേദനിക്കുന്നു.
കോൺഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നൽകുന്ന പോസിറ്റീവ് അജൻഡയും വീണ്ടും ഉറപ്പിച്ച്, ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കുറിച്ചു.