
ന്യൂഡൽഹി: ഇന്തോനേഷ്യയിലെ ദേശീയ പാർട്ടിയായ ഇന്തോനേഷ്യൻ ഡെമോക്രാറ്റിക്ക് പാർട്ടിയെ (പി ഡി ഐ) മാതൃകയാക്കി കോൺഗ്രസ് നേതൃമാറ്റത്തിന് തയ്യാറാകണമെന്ന് അന്താരാഷ്ട്ര മാദ്ധ്യമപ്രവർത്തകനും വാൾ സ്ട്രീറ്റ് ജേർണലിലെ കോളമിസ്റ്റുമായ സദാനന്ദ് ദുമേ. ഇന്ത്യയിലെ കോൺഗ്രസിനെ പോലെ കുടുംബാധിപത്യം നിലനിന്നിരുന്ന പാർട്ടിയായിരുന്നു പി ഡി പി - ഐയെന്നും എന്നാൽ 2014ൽ ജോക്കോ വിദോദോയെ പാർട്ടിയുടെ നേതൃസ്ഥാനത്ത് കൊണ്ടുവന്നതോടെ പി ഡി പി - ഐ പഴയ പ്രതാപത്തിലേക്ക് മടങ്ങിവരികയുമായിരുന്നെന്ന് ദുമേ ചൂണ്ടികാണിച്ചു. ജോക്കോ വിദോദോ തന്നെക്കാൾ മികച്ചവൻ ആണെന്ന് മനസിലാക്കിയ മേഗാവതി സുകർണോപുത്രി പാർട്ടിയുടെ ചുമതല ജോകോ വിദോദോയെ ഏൽപിച്ചിട്ട് മാറിനിന്നുവെന്ന് ദുമേ സൂചിപ്പിച്ചു.
കോൺഗ്രസിന്റെ ദേശീയ നേതൃത്വവും ഇത്തരത്തിലൊരു അധികാരമാറ്റത്തിന് തയ്യാറാകണമെന്ന് ദുമേ ആവശ്യപ്പെടുന്നു. നെഹ്രു - ഗാന്ധി കുടുംബത്തിലുള്ളവർ ഇന്തോനേഷ്യയുടെ ഈ ഉദാഹരണം കാര്യമായി എടുക്കണമെന്നും സ്വയം വാഹനം ഓടിച്ച് അപകടത്തിൽപ്പെടുന്നതിലും നല്ലത് വാഹനം ഓടിക്കാൻ മറ്റാരെയെങ്കിലും ഏൽപിക്കുന്നതാണെന്നും ദുമേ വ്യക്തമാക്കുന്നു.
In Indonesia, Jokowi took over PDI-P, the Sukarno family party. Megawati Sukarnoputri recognized that Jokowi was better at politics and effectively stepped aside. This is something for the Nehru-Gandhis to consider. If you keep driving a car into a ditch, let someone else drive. https://t.co/1F3z2X1jMw
— Sadanand Dhume (@dhume) March 10, 2022