kk

ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിര‌ഞ്ഞെടുപ്പിൽ നാലിലും ഭരണത്തുടർച്ച ലഭിച്ചതിന് പിന്നാലെ ഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2017ൽ യു.പിയിൽ വിജയിച്ചു. പിന്നാലെ 2019ൽ ലോക്സഭയിൽ ബി.ജെ.പിക്ക് തുടർ ഭരണം കിട്ടി. 2022ൽ യു.പിയിൽ വിജയം ആവർത്തിച്ചു. 2024ൽ ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ വീണ്ടും വരും. മോ​ദി വ്യക്തമാക്കി

കന്നി വോട്ടർമാരാണ് ബി.ജെ.പിയുടെ വിജയം ഉറപ്പാക്കിയതെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഈ വിജയം പ്രവർത്തകർക്ക് സമർപ്പിക്കുന്നു. അവരുടെ കഠിന പരിശ്രമത്തിന്റെ ഫലമാണ്. ഹോളി ആഘോഷങ്ങൾ നേരത്തെ ആരംഭിക്കുമെന്ന വാക്ക് പ്രവർത്തകർ പാലിച്ചു. ബി.ജെ.പിക്ക് ഇന്ന് ഉത്സവത്തിന്റേയും സന്തോഷത്തിന്റേയും ദിവസമാണ്. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ വോട്ടുവിഹിതം വർദ്ധിച്ചു. ബി.ജെ.പിയുടെ നയങ്ങളുടെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.

യു.പിയിൽ കാലാവധി പൂർത്തിയാക്കി മുഖ്യമന്ത്രി തിരിച്ചുവരുന്നത് ആദ്യമാണ്. യു.പിയിൽ ജാതി രാഷ്ട്രീയം അവസാനിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അം​ഗീകാരമാണ് ഈ വിജയം. സ്ത്രീകളുടേയും യുവാക്കളുടേയും പിന്തുണ ബി.ജെ.പിക്ക് ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു