kejriwal

അമൃത്സർ: പഞ്ചാബിലെ വിപ്ലവം രാജ്യമാകെ പടരുമെന്ന് ആം ആദ്മി പാർട്ടി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേ‌ജ്‌രിവാൾ. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബിൽ വിപ്ലവങ്ങൾക്ക് സമയമായി. നിങ്ങൾ അനീതിക്കെതിരാണെങ്കിൽ ആം ആദ്മിയിൽ ചേരുക. ആം ആദ്മിയെന്നത് ഒരു വിപ്ലവത്തിന്റെ പേരാണ്. ആദ്യം ഡൽഹിയിൽ വിപ്ലവം സൃഷ്ടിച്ചു, ഇപ്പോൾ പഞ്ചാബിലും.' - അദ്ദേഹം പറഞ്ഞു.

താൻ ഭീകരനാണെന്ന കുപ്രചാരണം പഞ്ചാബ് ജനത വിലക്കെടുത്തില്ല. കേജ്‌രിവാൾ ഒരു ഭീകരനല്ല, രാജ്യത്തിന്റെ പുത്രനാണ്, യഥാർത്ഥ രാജ്യസ്‌നേഹിയാണ്. തിരഞ്ഞെടുപ്പ് ഫലങ്ങൾ അത് തെളിയിച്ചു കഴിഞ്ഞു. ജനങ്ങളെ പലവിധത്തിൽ ദ്രോഹിക്കുന്ന മറ്റ് പാർട്ടികളാണ് ഭീകരർ‌. അവരെ ജനങ്ങൾ തിരിച്ചറിഞ്ഞു. അംബേദ്കറും ഭഗത് സിംഗും കണ്ട സ്വപ്നമാണ് ആം ആദ്മി അധികാരത്തിലെത്തുമ്പോൾ യാഥാർത്ഥ്യമാകുന്നത്. ആം ആദ്മി വളരെ ചെറിയൊരു പാർട്ടിയായിരുന്നു. ഇത്രയും വലിയ ഭൂരിപക്ഷം ലഭിച്ചതിൽ ഞങ്ങൾ അതിശയത്തിലാണ്. ഈ നേട്ടത്തിൽ ഞങ്ങൾ അഹങ്കരിക്കില്ല. പഞ്ചാബിൽ ഇനി അടിസ്ഥാന സാഹചര്യങ്ങൾ ഉയർന്ന നിലവാരത്തിലേക്ക് എത്തും. ആരും പട്ടിണി കിടക്കേണ്ടി വരില്ല. എല്ലാവർക്കും തുല്യ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.