fdi

മുംബയ്: ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്.ഡി.ഐ) മുന്തിയപങ്കും സ്വന്തമാക്കുന്ന സംസ്ഥാനമെന്ന പട്ടം മഹാരാഷ്‌ട്രയ്ക്ക് നഷ്‌ടമായി. മഹാരാഷ്‌ട്ര സർക്കാർ കഴിഞ്ഞദിവസം പുറത്തുവിട്ട സാമ്പത്തിക സർവേ റിപ്പോർട്ടുപ്രകാരം 2021-22ൽ 48,633 കോടി രൂപയാണ് സംസ്ഥാനത്തേക്ക് ഒഴുകിയത്. 2020-21ൽ 1.19 ലക്ഷം കോടി രൂപ ലഭിച്ച സ്ഥാനത്താണിത്.

1.02 ലക്ഷം കോടി രൂപ സ്വന്തമാക്കി കർണാടക ഇക്കുറി ഒന്നാംസ്ഥാനം നേടിയെന്നും റിപ്പോർട്ടിലുണ്ട്. 11,145 കോടി രൂപയുമായി ഗുജറാത്ത് മൂന്നാമതും 8,364 കോടി രൂപയുമായി തമിഴ്നാട് നാലാമതും 7,506 കോടി രൂപയുമായി തെലങ്കാന അഞ്ചാമതുമാണ്. 2000 ഏപ്രിൽ മുതൽ 2021 സെപ്‌തംബർ വരെകാലയളവിൽ 9.59 ലക്ഷം കോടി രൂപയാണ് എഫ്.ഡി.ഐയായി മഹാരാഷ്‌ട്ര നേടിയത്. ഇക്കാലയളവിൽ ഇന്ത്യയിലേക്കെത്തിയ മൊത്തം എഫ്.ഡി.ഐയുടെ 28.2 ശതമാനമാണിത്.