
വ്യത്യസ്തങ്ങളായ പല വീഡിയോകളും ഇന്ന് സൈബർലോകത്ത് ലഭിക്കുന്നുണ്ട്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പല തരം യു ട്യൂബ് ചാനലുകളിലൂടെ ലക്ഷങ്ങളാണ് പല യുട്യൂബർമാരും സമ്പാദിക്കുന്നത്. ഇത്തരത്തിൽ കാനഡയിൽ നിന്നുള്ള 27കാരി യു ട്യൂബിലൂടെ സമ്പാദിക്കുന്നത് ഒരു മാസം ഏഴരക്കോടി രൂപയാണ്.
HunniBee ASMR എന്ന യൂട്യൂബ് ചാനലിലൂടെയാണ് നവോമി മക്‌റേ കോടികൾ സമ്പാദിക്കുന്നത്. നവോമിയുടെ ചാനലിന് ഏകദേശം 80 ലക്ഷം വരിക്കാരുണ്ട്. ഫിറ്റ്‌നസ് പരിശീലകയായിരുന്ന നവോമി എ എസ് എം ആര്‍ (ഓട്ടോണമസ് സെന്‍സറി മെറിഡിയന്‍ റെസ്പോണ്‍സ്) വീഡിയോകളാണ് തന്റെ ചാനലിൽ അവതരിപ്പിക്കുന്നത്. ഇത്തരം വീഡിയോകൾക്ക് ഒരു പ്രത്യേകതയുണ്ട്. ഇവയുടെ അവതരണത്തിലൂടെ നമ്മുടെ തലച്ചോറില്‍ സുഖകരമായ ഒരു അവസ്ഥാവിശേഷം സൃഷ്ടിക്കപ്പെടും. ബ്രെയിൻ ഓർഗാസം അഥവാ സെറിബ്രൽ രതിമൂർച്ഛഎന്നും ഇത് അറിയപ്പെടുന്നു. അത്തരം വീഡിയോകളിൽ ആളുകൾ മന്ത്രിക്കുന്നത്. പെയിന്റിംഗ്, ബ്രഷ് സ്‌ക്രാച്ച്, ടാപ്പിംഗ്, കൈ ചലനങ്ങള്‍ തുടങ്ങിയ എല്ലാ ശബ്ദങ്ങളും കേള്‍ക്കാം. അത് തലച്ചോറില്‍ ഒരു ഇക്കിളി പോലുള്ള അനുഭവമുണ്ടാക്കും.
Happy #NationalCandyDay! 🍭
— Blue Microphones (@BlueMicrophones) November 4, 2020
Watch as YouTube superstar #HunniBeeASMR pairs blue candy with #BlueMicrophones to capture some sweet #ASMR sounds: https://t.co/zT9LS1uC0o pic.twitter.com/8emnTHbmIb
നവോമിയും ഭക്ഷണം കഴിക്കുന്ന വീഡിയോകളിലൂടെ അത്തരം വിവിധ ശബ്ദങ്ങള്‍ ഉണ്ടാക്കുന്നു. ഈ ശബ്ദങ്ങള്‍ ആളുകളിൽ വ്യത്യസ്തമായ അനുഭവം സൃഷ്ടിക്കുന്നു. സുഖമായി ഉറങ്ങാനും ഇത് അവരെ സഹായിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി അവള്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ ചെയ്യുകയാണ്. ഒരു മാസം ഏഴരക്കോടി രൂപയാണ് (750,000 പൗണ്ട്) അവര്‍ ഇതിലൂടെ സമ്പാദിക്കുന്നത്.
16 വയസ്സുള്ളപ്പോഴാണ് എ.എസ്.എംയആര്‍ വീഡിയോകള്‍ അവള്‍ ആദ്യമായി കാണുന്നത്. പിന്നീട് കാലിഫോര്‍ണിയയില്‍ പഠിക്കുമ്പോള്‍ അവള്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി. ഒഴിവുസമയങ്ങളില്‍ അതില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു. അതില്‍ ഒരിക്കല്‍ അവള്‍ ഭക്ഷ്യയോഗ്യമായ ഒരു ഡിഷ് സ്‌പോഞ്ച് ഉണ്ടാക്കി കഴിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ദശലക്ഷത്തിലധികം വ്യൂസ് അതിന് ലഭിച്ചു.
പിന്നീട്, ഭക്ഷ്യയോഗ്യമായ ഹെയര്‍ ബ്രഷുകള്‍, ഷാംപൂ ബോട്ടിലുകള്‍, ചോക്ലേറ്റ് ബാറുകള്‍ തുടങ്ങിയ സാധനങ്ങള്‍ കഴിക്കുന്ന വീഡിയോകള്‍ അവള്‍ ചാനലില്‍ പങ്കിട്ടു. തന്റെ ജോലി പൂർണമായി ഇഷ്‌ടപ്പെടുന്നുവെന്നും അത് ഉപേക്ഷിക്കില്ലെന്നും നവോമി പറഞ്ഞു.