pushker

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ബിജെപി സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ ആരംഭിച്ചു. നിലവിലെ മുഖ്യമന്ത്രിയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടി ഉയർത്തിക്കാട്ടുകയും ചെയ്ത പുഷ്കർ സിംഗ് ധാമി പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന് തന്നെയാണ് സാദ്ധ്യത കൂടുതലെന്നാണ് റിപ്പോർട്ടുകൾ. പാർട്ടി കേന്ദ്ര നേതൃത്വത്തിനും ഇതിനോട് അനുകൂല മനോഭാവമാണത്രേ ഉള്ളത്. ബി ജെ പി കേന്ദ്ര കമ്മിറ്റിയാവും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. അതേസമയം, ധാമിക്ക് പകരം മറ്റാരെയെങ്കിലും അടുത്ത മുഖ്യമന്ത്രിയാക്കാനുള്ള നീക്കം പാർട്ടിക്കുള്ളിൽ ആരംഭിച്ചെന്നും റിപ്പോർട്ടുണ്ട്.

.

വോട്ടെണ്ണൽ തുടങ്ങി ആദ്യമണിക്കൂറുകളിൽ കോൺഗ്രസുമായി ഇഞ്ചോടിഞ്ച് പൊരുതിയ ശേഷമാണ് കേവല ഭൂരിപക്ഷവും കടന്ന് ബി ജെ പി ചരിത്ര വിജയം നേടിയത്.

എങ്കിലും ധാമിയുടെ തോൽവി ബിജെപിയെ ഞെട്ടിച്ചിരിക്കുയാണ്. പാർട്ടി ഇത് വിശദമായി പരിശോധിക്കും.

പരാജയത്തിനുള്ള കാരണം കണ്ടെത്താൻ കോൺഗ്രസും തയ്യാറെടുക്കുകയാണ്. കൃത്യമായ ഭൂരിപക്ഷം പ്രതീക്ഷിച്ച സംസ്ഥാനത്ത് വോട്ടു ചോർച്ച ഉണ്ടായത് പാർട്ടിയെ ഞെട്ടിച്ചുകളഞ്ഞു. സംസ്ഥാന നേതൃത്വത്തിനെതിരെയും നടപടി ഉണ്ടായേക്കും.