
തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുകയാണ്. ബഡ്ജറ്റ് അവതരണത്തിനായി ധനമന്ത്രിയെ സ്പീക്കർ ക്ഷണിച്ചതിന് പിന്നാലെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ സ്പീക്കറിനോട് ഒരു ആവശ്യം ഉന്നയിച്ചു. 'നമ്മൾ തമ്മിലുള്ള അകൽച്ച കുറച്ചതോടെ മാസ്‌ക് എടുത്തിട്ട് സംസാരിക്കാൻ അനുവദിക്കണം' എന്നായിരുന്നു ധനമന്ത്രിയുടെ ആവശ്യം. ബഡ്ജറ്റ് അവതരണത്തിന് കൂടുതൽ സമയം ആവശ്യമായതിനാൽ മാസ്‌ക് മാറ്റിയാൽ സംസാരിക്കാൻ എളുപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടിയായി തൽക്കാലം അങ്ങേയ്ക്ക് മാസ്‌കില്ലാതെ സംസാരിക്കാം എന്ന നിലപാട് അറിയിച്ചതോടെ ധനമന്ത്രി മാസ്‌ക് മാറ്റുകയും ബഡ്ജറ്റ് അവതരണത്തിലേക്ക് കടക്കുകയുമായിരുന്നു.