തിരുവനന്തപുരം: രാത്രിയിലും മൃഗഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മൃഗസംരക്ഷണ വിഭാഗത്തിന്റെ പ്രവർത്തനം വിപുലപ്പെടുത്തന്നതിന്റെ ഭാഗമായി ത്രിതല ആരോഗ്യ പരിരക്ഷാ സംവിധാനം വിഭാവനം ചെയ്യുമെന്നും ബഡ്ജറ്റിൽ അദ്ദേഹം പ്രഖ്യാപിച്ചു.
ജില്ലാ മൃഗ ചികിത്സാകേന്ദ്രങ്ങളും കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി വെറ്റിനറി ആശുപത്രിയും ജില്ലാതല റഫറൽ യൂണിറ്റുകളായി പ്രവർത്തിക്കും. ഇതിനായി 34 കോടി നീക്കി വച്ചു.
അടിയന്തരമായി മൃഗഡോക്ടർമാരുടെ സേവനം രാത്രിയിൽ ലഭ്യമാക്കുന്നതിന് 9.8 കോടി രൂപ.
മത്സ്യബന്ധന മേഖലയ്ക്ക് വിഹിതം കൂട്ടി. തീരസംരക്ഷണത്തിന് 100 കോടി.
പൗൾട്രി വികസന കോർപ്പറേഷന് ഏഴരക്കോടി
മലപ്പുറം മൂർഖനാട് പാൽപ്പൊടി നിർമ്മാണകേന്ദ്രത്തിന്റെ നിർമ്മാണം ഈ വർഷം തീരും
മത്സ്യബന്ധന മേഖലയ്ക്ക് 240.6 കോടി രൂപ അനുവദിച്ചു.
കടൽസുരക്ഷാ പദ്ധതിക്കായി 5.50 കോടി രൂപ
പുനർഗേഹം പദ്ധതിക്കായി 16 കോടി വകയിരുത്തി̣ട്ടുണ്ട്. ഇതുകൂടാതെ മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾക്കും മാനവ വികസനത്തിനുമായി 72 കോടി രൂപയും അനുവദിച്ചു.
മനുഷ്യ -വന്യജീവി സംഘർഷം തടയാൻ 25 കോടി : ജീവഹാനിക്കുള്ള നഷ്ടപരിഹാരം ഉൾപ്പടെയാണിത്.