
തിരുവനന്തപുരം : അഭ്യസ്തവിദ്യരായ വീട്ടമ്മമാർക്ക് തൊഴിൽ ലഭിക്കുന്നതിനായി വർക്ക് നിയർ ഹോം നടപ്പിലാക്കുമെന്ന് ബഡ്ജറ്റ് പ്രഖ്യാപനം. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി അമ്പത് കോടി രൂപയാണ് ബഡ്ജറ്റിൽ നീക്കി വച്ചിട്ടുള്ളത്. വർക്ക് നിയർ ഹോം പദ്ധതിയിലൂടെ അഭ്യസ്തവിദ്യരായ വീട്ടമ്മമാർക്ക് തൊഴിൽ ഉറപ്പാക്കും. കൊവിഡ് കാലത്ത് വ്യാപകമായ വർക്ക് ഫ്രം ഹോം വീട്ടമ്മമാർക്ക് ഏറെ ഫലപ്രദമായിരുന്നു എന്ന വിലയിരുത്തലാണ് പുതിയ പദ്ധതിയെ കുറിച്ച് സർക്കാരിനെ ചിന്തിപ്പിച്ചത്.
ഗ്രാമങ്ങളും ചെറുപട്ടണങ്ങളും കേന്ദ്രീകരിച്ച് ലോകമെമ്പാടുമുളള കമ്പനികൾക്ക് വേണ്ടി ഓൺലൈനായി ജോലി ചെയ്യാനാകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഐടി അധിഷ്ഠിത സൗകര്യങ്ങളുളള തൊഴിൽ കേന്ദ്രങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനായി തുടങ്ങും. നഗരങ്ങളിലും ഗ്രാമങ്ങളിലും സ്ഥാപനങ്ങൾ ആരംഭിക്കുന്നതോടെ അഭ്യസ്തവിദ്യരായ വീട്ടമ്മമാർക്കുൾപ്പടെ തൊഴിൽ ലഭിക്കും. പദ്ധതിക്കായി അമ്പത് കോടിയാണ് ബഡ്ജറ്റിൽ നീക്കി വച്ചിട്ടുള്ളത്.