kerala

തിരുവനന്തപുരം: വ്യവസായത്തിൽ കേരളത്തെ മുൻനിരയിൽ എത്തിക്കാനുള്ള പദ്ധതികളാണ് ബഡ്ജറ്റിൽ വിഭാവനം ചെയ്യുന്നത്. 1226.66 കോടിയായി വ്യവസായ പദ്ധതി വിഹിതം വർദ്ധിപ്പിക്കുകയും ചെയ്തു.വ്യവസായ നയത്തിലും മാറ്റം വരുത്തി. 25 വര്‍ഷം കൊണ്ട് കേരളത്തെ വികസിത നിലവാരത്തിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

അന്തര്‍ദേശീയ തലത്തില്‍ പോലും ശ്രദ്ധിക്കാന്‍ കഴിയുന്ന ഒരു വലിയ വിപണി നമുക്ക് സൃഷ്ടിക്കാന്‍ കഴിയും. കേരളത്തിന്റെ തനതായ വിഭവങ്ങള്‍ ഉത്പാദിപ്പിക്കാനും വിപണനം ചെയ്യാനും സൗകര്യമുള്ള പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ വ്യവസായ വകുപ്പിന് കീഴില്‍ ആരംഭിക്കാന്‍ 100 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിക്കുമെന്നും ബഡ്ജറ്റ് പ്രഖ്യാപനവേളയിൽ മന്ത്രി പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്.

പ്രധാന പ്രഖ്യാപനങ്ങൾ

1. ഇലക്ട്രോണിക് ഹാർഡ് വെയർ ടെക്നോളജി ഹബ് സ്ഥാപിക്കും.

2.ഒരു കുടുംബത്തിന് ഒരു സംരംഭം പദ്ധതിക്ക് ഏഴുകോടി.

3. സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കും.

4. വ്യാവസായിക വളർച്ചക്ക് സ്വകാര്യ സഹകരണം വേണം.

5. മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ മാർക്കറ്റിംഗിന് സിയാലിന്റെ മാതൃകയില്‍ 100 കോടി രൂയുടെ മാര്‍ക്കറ്റിങ്‌ കമ്പനി

6 കണ്ണൂരും കൊല്ലത്തും പുതിയ ഐടി പാര്‍ക്കുകള്‍ .

7.എല്ലാ ജില്ലകളിലും സ്കിൽ പാർക്കുകകൾ.

8. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവരെയും വ്യവസായ വാണിജ്യ സംരംഭകരെയും സഹകരിപ്പിച്ച് കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്തും.

9.സര്‍ക്കാരിന്റെ ഷെയറില്‍ ഐ.ടി പദ്ധതിക്കായി ഈ വര്‍ഷം തന്നെ 20 കോടി രൂപ മാറ്റിവയ്ക്കും