
തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റിൽ വീണ്ടും ഇടം പിടിച്ച് മരച്ചീനിയിൽ നിന്നുള്ള മദ്യം. കഴിഞ്ഞ വർഷം അവതരിപ്പിച്ച ഇടക്കാല ബഡ്ജറ്റിൽ മരച്ചീനിയിൽ നിന്നുള്ള മദ്യത്തെ കുറിച്ച് ധനമന്ത്രി പരാമർശിച്ചിരുന്നു. എന്നാൽ ഇക്കുറി രണ്ട് കോടി രൂപ പദ്ധതിക്കായി വിലയിരുത്തിയതോടെ സർക്കാർ കർഷകർ ഏറെ പ്രതീക്ഷയോടെ കാണുന്ന പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന സൂചനയാണ് നൽകുന്നത്. മരച്ചീനിയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം ഉദ്പാദിപ്പിക്കാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. കാർഷിക മൂല്യവർദ്ധിത ഉത്പാദനത്തിന് സിയാൽ മാതൃകയിൽ കമ്പനി സ്ഥാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
മരച്ചീനിയിൽ നിന്നുള്ള മദ്യം പ്രായോഗികമോ ? 
കള്ളു ചെത്തിയത് വീട്ടുവളപ്പിലെ തെങ്ങുകളിൽ നിന്നായിരുന്നെങ്കിൽ, ഇനി മരച്ചീനിയിൽ നിന്നാകാം മദ്യം. ഒരു കിലോ മരച്ചീനിയിൽ നിന്ന് 250 മില്ലി ലിറ്ററോളം സ്പിരിറ്റുണ്ടാക്കാമെന്നും അതിന് 48 രൂപ മാത്രമാണ് ചെലവെന്നും കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രത്തിന് മരച്ചീനിയിൽ നിന്ന് സ്പിരിറ്റ് നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യയ്ക്കുള്ള പേറ്റന്റ് ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം സ്വന്തമാക്കിയിട്ടുണ്ട്. കേരള കർഷകസംഘ കിസാൻ സഭയും പൂർണ പിന്തുണയുമായി മുന്നിലുണ്ട്.
സ്പിരിറ്റ് എങ്ങനെ നിർമിക്കും
ഉത്പാദനച്ചെലവ്
48 രൂപയ്ക്ക് ഒരു കിലോ മരച്ചീനിയിലെ സ്പിരിറ്റ് നിർമ്മിക്കാം
3 ടൺ മരച്ചീനിയിൽ നിന്ന് 1 ടൺ അന്നജം
1 ടൺ അന്നജത്തിൽ നിന്ന്680 ലിറ്റർ സ്പിരിറ്റ്
680 ലിറ്റർ സ്പിരിറ്റിന് 32640 രൂപ
ഒരു പ്ലാന്റിന് ചെലവ്(100 കിലോ സംസ്‌കരിക്കാൻ)
80 ലക്ഷം (കെട്ടിടം ഉൾപ്പെടെ)
80 - 115 പേർക്ക് തൊഴിൽ
കേരളത്തിലെ കൃഷി
കർഷകർ: 18 22 ലക്ഷം
കൃഷിസ്ഥലം: 6.97 ലക്ഷം ഹെക്ടർ
ഒരു ഹെക്ടറിൽ : 8,000 മൂട്
വിളവ്: 3545 ടൺ