road

തിരുവനന്തപുരം: ഔട്ടർ റിംഗ് റോഡിന്റെ നിർമ്മാണം അധികം വൈകാതെ ആരംഭിക്കുമെന്ന് കെ എൻ ബാലഗോപാൽ. ആവശ്യമെങ്കിൽ നാല് വരി പാതയിൽ നിന്നും ആറുവരി പാതയായി വികസിപ്പിക്കാവുന്ന തരത്തിലാണ് ഔട്ടർ റിംഗ് റോഡ് വിഭാവനം ചെയ്‌തിരിക്കുന്നത്. ഭാരതമാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി നാഷണൽ ഹൈവേ ഒഫ് ഇന്ത്യയുടെ അംഗീകാരം നൽകിയിട്ടുണ്ട്. 4500കോടി രൂപ ആകെ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുന്നതിന്റെ പകുതി ചെലവ് സംസ്ഥാനമാണ് വഹിക്കുന്നത്. അതിന് 1000 കോടി രൂപ അനുവദിച്ചു. നിർമ്മാണം അധികം വൈകാതെ ആരംഭിക്കുമെന്നും അദ്ദേഹം ബ‌ഡ്ജറ്റിൽ പറഞ്ഞു.