തിരുവനന്തപുരം: നൂതന ലബോറട്ടറി സംവിധാനങ്ങൾ നടപ്പിലാക്കാനും ന്യൂക്ലിക് ആസിഡുകൾ അടിസ്ഥാനമാക്കിയുള്ള വാക്‌സിനുകൾ വികസിപ്പിക്കുന്നതിനും ആന്റി ബോഡികൾ വികസിപ്പിക്കുന്നതിനുമായി തോന്നയ്‌ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ് വൈറോളജിക്ക് 50 കോടി രൂപ അനുവദിച്ചതായി കെ എൻ ബാലഗോപാൽ. കേരളത്തിൽ പുതുതായി സാമൂഹിക പങ്കാളിത്തത്തോടെ സ്റ്റേറ്റ് കാൻസർ കൺട്രോൾ സ്ട്രാറ്റജി അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ആർസിസിക്ക് 81 കോടി രൂപയാണ് വകയിരുത്തുന്നത്. ആർസിസിയെ സംസ്ഥാന കാൻസർ സെന്ററായി ഉയർത്തും.
കൊച്ചി സെന്ററിന് 14.5 കോടി അനുവദിച്ചു.
മലബാർ കാൻസർ സെന്ററിന് 427 കോടി ചെലവഴിച്ച് രണ്ടാം ഘട്ട വികസനം പുരോഗമിക്കുന്നു. ഈ വർഷം 28 കോടി രൂപ അധികമായി അനുവദിച്ചു.
സാമൂഹികപങ്കാളിത്തത്തോടെ കാൻസർ ബോധവത്കരണം നടത്താനും ചികിത്സാ സൗകര്യം മെച്ചപ്പെടുത്താനും പദ്ധതി
മെഡിക്കൽ കോളജുകളുടെയും തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഫ്താൽമോളജിയുടെയും വികസനത്തിനായി 250.7 കോടി രൂപ